Challenger App

No.1 PSC Learning App

1M+ Downloads

ബഹുമുഖ ബുദ്ധിസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?

  1. ആൽഫ്രഡ് ബിനെറ്റ്
  2. ലെവിസ് ടെർമൻ
  3. ഹോവാർഡ് ഗാർഡനർ
  4. ഡാനിയൽ ഗോൾമാൻ

    A3 മാത്രം

    B2 മാത്രം

    C1, 3

    Dഎല്ലാം

    Answer:

    A. 3 മാത്രം

    Read Explanation:

    ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

    • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു. 

    • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.

    • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.

    • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.

    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)

    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)

    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)

    4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)

    5. സംഗീതപരമായ ബുദ്ധി (musical intelligence)

    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)

    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)

    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)

    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)


    Related Questions:

    If a 12-year-old child has an IQ of 75, what would be the child's Mental Age ?
    ഒരു ബുദ്ധി പരീക്ഷയിൽ ഒരു കുട്ടിയുടെ ഐ. ക്യു. 140 എന്ന് മനസ്സിലായി. ആ കുട്ടി ഏത് കൂട്ടത്തിൽ ഉൾപ്പെടുന്നു ?
    A teacher includes role-play, music, drawing and group work in a single lesson. What is this approach primarily based on?
    ജെ. പി. ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃകയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം (Contents) എന്ന വിഭാഗത്തിൽ ഉൾപ്പെടാത്തത് ഏത് ?
    എയിബ് എന്ന കുട്ടിയുടെ മാനസ്സിക വയസ്സ് 12 ആണ്. കുട്ടിയുടെ കാലിക വയസ്സ് 10 ആയാൽ IQ (ബുദ്ധിമാനം) എത്ര ?