"ബാറ്റിൽഷിപ്പ് പോട്ടെംകിൻ" എന്ന പ്രശസ്ത ചിത്രം സംവിധാനം ചെയ്തത് ആരാണ്?Aസെർജി ഐസൻസ്റ്റീൻBആൻഡ്രി തർകോവ്സ്കിCഅകിര കുറസോവDഇംഗ്മർ ബെർഗ്മാൻAnswer: A. സെർജി ഐസൻസ്റ്റീൻRead Explanation:ബാറിൽഷിപ്പ് പൊട്ടെംകീൻ റഷ്യൻ ചലച്ചിത്ര സംവിധായകൻ സെർഗി ഐസൻസ്റ്റീൻ സംവിധാനം ചെയ്ത വിഖ്യാത ചലച്ചിത്രം. സാർ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിലെ ഒരു യഥാർഥ സംഭവത്തെ അധികരിച്ചാണ് ഈ നിശ്ശബ്ദ സിനിമ രൂപംകൊണ്ടത്. കരിങ്കടലിലെ റഷ്യൻ യുദ്ധക്കപ്പലായ പൊട്ടംകീനിൽ അസംതൃപ്‌തരായ നാവികർ നടത്തിയ കലാപം ഒരു രാഷ്ട്രീയസമരമായി പരിണമിച്ചതിൻ്റെ ദൃശ്യാവി ഷ്കാരമാണ് ഈ ചലച്ചിത്രം. ജോൺ റീഡിന്റെ 'ലോകത്തെ പിടിച്ചുകുലു ക്കിയ പത്തു ദിവസം' എന്ന പുസ്‌തകത്തെ ആധാരമാക്കിയുള്ള ചലചിത്രം സംവിധാനം ചെയ്‌തതും സെർഗി ഐസൻസ്റ്റീനാണ്