ശ്രീനാരായണഗുരുവിന്റെ ജീവിതം പ്രമേയമാക്കിയുള്ള "യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തതാര് ?
Aആർ.സുകുമാരൻ
Bടി.വി. ചന്ദ്രൻ
Cഷാജി എൻ. കരുൺ
Dഅടൂർ ഗോപാലകൃഷ്ണൻ
Answer:
A. ആർ.സുകുമാരൻ
Read Explanation:
ഒരു മലയാളചലച്ചിത്രസംവിധായകനാണ് ആർ. സുകുമാരൻ. സുകുമാരന്റെ സിനിമാരംഗത്തേക്കുള്ള പ്രവേശനം യാദൃച്ഛികമാണ്. ജർമ്മനിയിലെ ഒരു പ്രദർശനത്തിൽ ഒരു ചിത്രം നിർമ്മിക്കാൻ ക്ഷണിക്കപ്പെട്ടതോടെയാണ് ചലച്ചിത്രരംഗത്തേക്ക് അദ്ദേഹത്തിനു വഴിതുറക്കുന്നത്. കന്നിചിത്രമായ "പാദമുദ്ര" നിരൂപകപ്രശംസയും വാണിജ്യവിജയവും നേടിയ ഒന്നായിരുന്നു. പിന്നീട് രാജശില്പി എന്ന ചിത്രം സംവിധാനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഇതിവൃത്തമാക്കിയ "യുഗപുരുഷൻ" എന്ന ചിത്രമാണ് സുകുമാരന്റെ മുന്നാമത്തെ ചിത്രം.