Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് ?

Aജോൺ മാർഷൽ

Bആർ.ഡി.ബാനർജി

Cദയറാം സാഹ്നി

Dഅലക്സാണ്ടർ കണ്ണിങ്ഹാം

Answer:

C. ദയറാം സാഹ്നി

Read Explanation:

സിന്ധു നദീതട സംസ്കാരം

  • സിന്ധു നദിയുടെയും അതിൻ്റെ കൈവഴികളുടെയും തീരത്തെ വിവിധ പ്രദേശങ്ങളിലാണ് ഈ സംസ്‌കാരം നിലനിന്നിരുന്നത്.
  • അതുകൊണ്ട് ഈ സംസ്‌കാരം സിന്ധുനദീതട സംസ്കാരം എന്നറിയപ്പെടുന്നു.
  • 1921-ൽ സർ ജോൺമാർഷൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്‌ടറായിരുന്ന കാലത്ത് നടന്ന ഉൽഖനനത്തിലാണ് ഈ മഹത്തായ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളൾ കണ്ടെത്തിയത് .
  • ജോൺ മാർഷലിന്റെ അഭിപ്രായത്തിൽ ആ സംസ്കാരം തഴച്ചുവളർന്നത് B C 3250 - B C 2750 കാലഘട്ടത്തിലാണ് 
  • പാകിസ്‌താനിലെ ഹരപ്പയിലായിരുന്നു ആദ്യത്തെ ഉൽഖനനം നടന്നത്.
  • ദയാറാം സാഹ്നിയായിരുന്നു ഇതിന് നേതൃത്വം നൽകിയത്.
  • സിന്ധുനദീതട സംസ്‌കാരത്തിന്റെ ആദ്യ തെളിവുകൾ ഹാരപ്പയിൽ നിന്ന് ലഭിച്ചതിനാൽ ഈ സംസ്‌കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു.
  • പാകിസ്‌താനിലെ തന്നെ മോഹൻജൊദാരോവിൽ ഉൽഖനനങ്ങൾ നടത്തിയത് ആർ.ഡി. ബാനർജിയായിരുന്നു

Related Questions:

ഹാരപ്പൻ സംസ്കാരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കാലിബംഗ നിൽ നിന്നും താഴെ പറയുന്നവയിൽ ഏതിൻ്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് ?
What is 'Rakhigarhi'?
'വലിയകുള'ത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം :
The Great Bath is one of the special features of which of the following sites of the Indus Valley Civilisation?
The 'Great Bath' was discovered from: