App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്നു എന്ന് കണ്ടെത്തിയത് ആരാണ് ?

Aജോസഫ് പ്രിസ്റ്റിലി

Bബേഴ്‌സിലിയസ്

Cഹംഫ്രി ഡേവി

Dകവെൻഡിഷ്

Answer:

D. കവെൻഡിഷ്

Read Explanation:

ഹെൻറി കാവെൻഡിഷ്:

  • ഹൈഡ്രജൻ കണ്ടെത്തിയത് കവെൻഡിഷ് ആണ് 
  • ജലം ഒരു സംയുക്തം ആണെന്ന് ആദ്യം തെളിയിച്ച ശാസ്ത്രജ്ഞൻ
  • ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ, ജലം ഉണ്ടാകുന്നു എന്ന് കണ്ടെത്തിയതും കവെൻഡിഷ് ആണ് 

ജോസഫ് പ്രീസ്റ്റ്ലി:

  • ആദ്യമായി സോഡാ വെള്ളം തയ്യാറാക്കിയത് ജോസഫ് പ്രീസ്റ്റ്ലി ആണ് 
  • ആദ്യമായി കൃത്രിമ ജലം നിർമ്മിച്ചത് ജോസഫ് പ്രീസ്റ്റ്ലി ആണ് 
  • ഓക്സിജെൻ ആദ്യമായി കണ്ടെത്തിയത്  ജോസഫ് പ്രീസ്റ്റ്ലി ആണ് 

ബെർസേലിയസ്:

  • സെലീനിയം, തോറിയം, സിറിയം, സിലിക്കൺ എന്നീ മൂലകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ 
  • മൂലകങ്ങൾക്ക് പ്രതീകങ്ങൾ നല്കിയ ശാസ്ത്രജ്ഞൻ   

കാൾ ഷീലെ:

  • ക്ലോറിന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

ഹംഫ്രി ഡേവി:

  • ക്ലോറിന് പേര് നല്കിയ ശാസ്ത്രജ്ഞൻ

ലാവോസിയർ:

  • ജ്വലനത്തിൽ ഓക്സിജൻ വഹിക്കുന്ന പങ്ക് കണ്ടെത്തിയത് ലാവോസിയർ ആണ്.
  • ഓക്സിജനും (1778) ഹൈഡ്രജനും (1783) തിരിച്ചറിയുകയും, അവയ്ക്ക് പേരിടുകയും ചെയ്തത് ലാവോസിയർ ആണ്.  
  • സിലിക്കൺ (1787) ഉണ്ടെന്ന് പ്രവചിക്കുകയും, അത് കണ്ടെത്തുകയും ചെയ്തത് ലാവോസിയർ ആണ്.
  • ഫ്ലോജിസ്റ്റൺ സിദ്ധാന്തം എതിർത്തത് ലാവോസിയർ ആണ്.
  • മൂലകങ്ങളുടെ ആദ്യത്തെ വിപുലമായ ലിസ്റ്റ് എഴുതുകയും, രാസ നാമകരണം പരിഷ്കരിക്കാൻ സഹായിക്കുകയും ചെയ്തത് ലാവോസിയർ ആണ്.  
  • ശ്വസന പ്രക്രിയയിൽ ഓക്സിജെൻ ആഗിരണം ചെയ്യപ്പെടുകയും, കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയ്യുന്നുവെന്ന് ആദ്യമായി കണ്ടെത്തിയ വ്യക്തി.    
  • ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത്, ഗില്ലറ്റിനാൽ ശിക്ഷിക്കപ്പെട്ട ശാസ്ത്രജ്ഞൻ ലാവോസിയർ ആണ്.    

Related Questions:

ആസിഡ് ലോഹവുമായി പ്രതിപ്രവർത്തിച്ച്, ലവണം രൂപപ്പെടുകയും __________ വാതകത്തെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു.
In Wurtz reaction, the metal used is
ഒരു രാസപ്രവർത്തനത്തിന്റെ നിരക്ക് സ്ഥിരാങ്കo k =3.28 × 10-4 s-1. രാസപ്രവർത്തനത്തിന്റെ ഓർഡർ എത്ര ?
A modern concept of Galvanic cella :
ഹൈഡ്രോകാർബണുകളുടെ ജ്വലനം ഏത് തരത്തിലുള്ള രാസപ്രവർത്തനമാണ്?