ചെന്നെയിൽ ' ചോളമണ്ഡലം ' എന്ന പേരിൽ ആർട്ടിസ്റ്റ് വില്ലേജ് സ്ഥാപിച്ചതാര് ?
Aസി എൻ കരുണാകരൻ
Bഎസ് രാജം
Cനാഗസാമി രാമചന്ദ്രൻ
Dകെ സി എസ് പണിക്കർ
Answer:
D. കെ സി എസ് പണിക്കർ
Read Explanation:
ചോളമണ്ഡലം കലാഗ്രാമം
ചെന്നൈയിലാണ് ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജ് സ്ഥിതിചെയ്യുന്നത്.
പ്രശസ്ത ചിത്രകാരൻ കെ.സി.എസ്. പണിക്കരുടെ നേതൃത്വത്തിൽ ‘മദ്രാസ് സ്കൂൾ ഓഫ് ആർട്ട്‌സ് ആന്റ് ക്രാഫ്റ്റ്സ്‘ എന്ന കലാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് സ്ഥാപനം രൂപീകരിച്ചത്.
കലയിൽ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി കലാകാരന്മാർക്ക് ഒരു വേദി പ്രദാനം ചെയ്യുകയായിരുന്നു ഈ സ്ഥാപനത്തിന്റെ സ്ഥാപക ലക്ഷ്യം.
കലാകാരൻമാർ ഈ കലാഗ്രാമത്തിൽ ഒന്നിച്ചു താമസിക്കുകയും അവരുടെ കഴിവുകൾ പങ്കുവെക്കുകയും ചെയ്യുന്നു.