App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ നഴ്സറി സ്കൂൾ സ്ഥാപിച്ചത് ആര് ?

Aമോണ്ടിസോറി

Bഫ്രെഡറിക്

Cമാർഗരറ്റ് റേച്ചൽ മാക്മില്ലൻ

Dകൊമിനിയസ്

Answer:

A. മോണ്ടിസോറി

Read Explanation:

മറിയ മോണ്ടിസോറി 

  • പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തിയ ഇറ്റാലിയൻ വനിതയാണ് മറിയ മോണ്ടിസോറി.
  • ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്.
  • പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി സ്വയം പഠന (Self Learning) സമ്പ്രദായത്തിനാണ് പ്രാധാന്യം നൽകിയത്.
  • വേദനാകരമായ ശിക്ഷകളോ വളരെ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ലെന്ന് മോണ്ടിസോറി വിശ്വസിച്ചു.
  • നിത്യജീവിതത്തിലെ ആവശ്യങ്ങൾ സ്വയം ചെയ്യാനുള്ള പരിശീലനം നൽകുക, അടുക്കും ചിട്ടയും ശീലിക്കുക, പ്രയാസങ്ങളും വിഷമങ്ങളും തരണം ചെയ്യാനുള്ള മാനസിക ബലം കൈവരുത്തുക. 
  • മോണ്ടിസോറി പഠന രീതിയുടെ പ്രധാനപ്പെട്ട സവിശേഷത - ഇന്ദ്രിയ പരിശീലനം

Related Questions:

ഭാഷയുടെ വികാസത്തിനായി മനുഷ്യ മസ്തിഷ്ക്കത്തിൽ ഭാഷ സ്വായത്ത മാക്കുന്നതിനുള്ള ഉപകരണം 'LAD ഉണ്ടെന്ന് വിശദീകരിച്ച ശാസ്ത്രജ്ഞൻ :
Gestalt psychology originated in which country?
താഴെക്കൊടുത്ത പ്രസ്താവനയിൽ വായന (dyslexia) വൈകല്യവുമായി ബന്ധപ്പെടാത്തത് ഏത് ?

രബീന്ദ്രനാഥ ടാഗോറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ 1925 ഡിസംബർ 22 ന് വിശ്വഭാരതി സർവ്വകലാശാലയായിമാറി
  2. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ സാധ്യമാകുമെന്നും പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ വിജ്ഞാനത്തെയും ആർജ്ജിക്കാനും മനസ്സിലാക്കാനും ഏറ്റവും നല്ല മാധ്യമമാണ് ഇംഗ്ലീഷെന്ന് അഭിപ്രായപ്പെട്ടത് രബീന്ദ്രനാഥ ടാഗോറാണ്. 
  3. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യ മനസ്സിന്റെ സ്വാതന്ത്യമാണെന്ന് ടാഗോർ പ്രസ്താവിക്കുന്നു.
    Effective way of Communication in classroom teaching is: