Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് ?

Aവില്യം ജെയിംസ്

Bവാട്സൺ

Cവില്യം വുണ്ട്

Dസ്കിന്നർ

Answer:

C. വില്യം വുണ്ട്

Read Explanation:

പരീക്ഷണ രീതി (Experimental Method)

  • പരീക്ഷണ മനശ്ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് - വില്യം വൂണ്ട്
  • ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് വില്യം വൂണ്ട് (1879-ൽ ജർമ്മനിയിലെ ലീപ്സീഗിൽ (Leipzig)
  • പരീക്ഷണരീതിയിൽ ഒരു സംഭവം ഉണ്ടാകുന്നതിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകന്റെ നിയന്ത്രണത്തിലായിരിക്കും.

Related Questions:

ഒരു ക്ലാസ്സിൽ അധ്യാപിക കുട്ടികളോട് പറയുന്നു "ആൽപ്സ് പർവ്വതത്തെക്കാൾ വലുതാണ് ഹിമാലയപർവതം" എന്ന്. അപ്പോൾ ഹിമാലയത്തെക്കാൾ ചെറുതാണ് ആൽപ്സ് പർവ്വതം എന്ന് കുട്ടികൾ മനസ്സിലാക്കുന്നു എങ്കിൽ ഈ തിരിച്ചറിവിലേക്ക് കുട്ടികളെ നയിച്ച ചിന്തയ്ക്കു പിയാഷെ പറഞ്ഞത് ഉഭയദിശാചിന്ത എന്നാണ്. ഈ കുട്ടികൾ എത്രാം ക്ലാസിൽ ആയിരിക്കും?
അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ടുവെച്ചത്.

താഴെ കൊടുത്തിരിക്കുന്നവയിൽ ഒരേ വിചാര മാതൃകയിൽ പെടുന്ന മനശാസ്ത്രജ്ഞർ ആരെല്ലാം:

  1. പിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി
  2. എറിക്സൺ, ബന്ദൂര
  3. കോഫ്ക, കോഹ്ളർ, തോൺഡൈക്
    ഒരു അധ്യാപിക ക്ലാസ്സിൽ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം പറഞ്ഞു കൊടുക്കാറില്ല. പകരം അവർ ഉത്തരം പറയാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ഗ്രൂപ്പ് ചർച്ച നടത്തുകയുമാണ് പതിവ്. ഈ സമീപനത്തിൽ പ്രതിഫലിക്കുന്ന ഉദ്ദേശം എന്ത് ?
    പോലീസിനെ കണ്ടപ്പോൾ കള്ളൻ ഭയന്നോടി ഒരു കെട്ടിടത്തിന് പിറകിൽ ഒളിച്ചു. പോലീസ് പോയപ്പോൾ കള്ളൻ അവിടെ നിന്ന് നടന്നു നീങ്ങി. ഏറെ വൈകാതെ കാക്കിയുടുപ്പിട്ടു കെ എസ് ഇ ബി ലൈൻമാൻ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കള്ളൻ മുമ്പത്തെപ്പോലെ ഭയന്നോടാൻ തുടങ്ങി. ഇവിടെ സംഭവിച്ചത് ?