Challenger App

No.1 PSC Learning App

1M+ Downloads
ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്

Aഫ്രോബൽ

Bമോണ്ടിസോറി

Cറേയ്ച്ചൽ മാർഗററ്റ്‌

Dകെവിൻ

Answer:

B. മോണ്ടിസോറി

Read Explanation:

മറിയ മോണ്ടിസോറി (Maria Montessori) (1870-1952)

  • ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി
  • കുട്ടികളുടെ മാനസികവും ശാരീരികവുമായ നൈസർഗിക വികാസത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ മുതിർന്നവരുടെ ബാഹ്യ ഇടപെടൽ ഉണ്ടാകാൻ പാടില്ല എന്നഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി

 

  • മോണ്ടിസോറി പഠനരീതിയുടെ പ്രധാനപ്പെട്ട സവിശേഷത - ഇന്ദ്രിയ പരിശീലനം

 

  • വേദനാജനകമായ ശിക്ഷകളോ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ല എന്ന് അഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി
  • മറിയ മോണ്ടിസോറി വിശ്വസിച്ചിരുന്ന ബോധന രീതി - വേദനാജനകമായ ശിക്ഷകളോ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ല

 

  • ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ശീലിക്കാനും ജ്യാമിതീയ, ഭാഷാ പഠനങ്ങൾ ലളിതമാക്കാനുമായി വിവിധ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനമാണ് - പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം
  • മോണ്ടിസോറി ആവിഷ്കരിച്ച ബോധനരീതിയിലെ മൂന്ന് പ്രധാന പ്രവർത്തനങ്ങൾ :-
    • പ്രായോഗിക ജീവിതത്തിനായുള്ള പരിശീലനം
    • ബോധേന്ദ്രിയ പരിശീലനം
  •  
    • പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം

മോണ്ടിസോറിയുടെ പ്രധാന കൃതികൾ :-

    • വിദ്യാഭ്യാസത്തിന്റെ ഉള്ളുകള്ളികൾ (The Secrets of Education)
    • ശിശു പരി പാലനം (Child training)
    • ശിശുവിന്റെ സ്ഥാനവും വിദ്യാഭ്യാസവും (The Child's Place and Education)
    • വിദ്യാഭ്യാസ പുനർനിർമാണം (Reconstruction in Education)
    • മോണ്ടിസോറി രീതി (The Montessori Method) 

Related Questions:

കാഴ്‌ച പരിമിതിയുള്ള കുട്ടികളിൽ സർഗത്മകത വളർത്താനുള്ള ഒരു പ്രധാന തന്ത്രം താഴെപ്പറയുന്നവയിൽ ഏതാണ്.
Social constructivism views learning as :
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള പരിഗണനകളിൽ പെടാത്തത് ഏത് ?
കുട്ടികൾ ഒന്നിച്ച് സംഘമായി പ്രവർത്തിക്കുകയും പ്രൊജക്ട് തയ്യാ റാക്കുകയും ചെയ്യുന്ന പഠന ബോധന രീതിയാണ്.

കുട്ടികളുടെ പരാജയ കാര്യങ്ങളിൽ പെടുന്നവയിൽ ശരിയായ പ്രസ്‌താവനകൾ ഏവ ?

  1. ഭയം
  2. പഠന പിന്തുണയില്ലായ്മ‌
  3. വിദ്യാർഥി കേന്ദ്രീക്യത ബോധന രീതി
  4. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്ന‌ങ്ങൾ
  5. ആരോഗ്യപ്രശ്നങ്ങൾ