App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിനിർധാരണ സിദ്ധാന്തം വിശദീകരിച്ചത് ?

Aചാൾസ് ഡാർവിൻ

Bആൽഫ്രഡ് റസ്സൽ വാലസ്

Cതോമസ് ഹക്സ്ലി

Dഹെർബർട്ട് സ്പെൻസർ

Answer:

A. ചാൾസ് ഡാർവിൻ

Read Explanation:

പ്രകൃതി നിർധാരണ സിദ്ധാന്തം

  • ഓരോ ജീവിവർഗവും നിലനിൽക്കാനാകുന്നതിലും കൂടുതൽ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കുന്നു
  • അവ ഭക്ഷണത്തിനും വാസസ്ഥലത്തിനും ഇണയ്ക്കും വേണ്ടി മത്സരിക്കും.
  • ജീവികളുടെ എണ്ണം കൂടുതലും, വിഭവങ്ങൾ കുറവും ആകുന്ന സാഹചര്യത്തിൽ ഈ മത്സരം കൂടുതൽ കടുത്തതാകും.
  • ജീവികളിൽ നിരവധി വ്യതിയാനങ്ങൾ പ്രകടമാണ്.
  • ഇത്തരം വ്യതിയാനങ്ങൾ അനുകൂലമായതോ അല്ലാത്തതോ ആകാം.
  • നിലനിൽപ്പിനുവേണ്ടിയുള്ള മത്സരത്തിൽ അനുകൂല വ്യതിയാനങ്ങൾ ഉള്ളവ നിലനിൽക്കുന്നു. അല്ലാത്തവ നശിക്കുന്നു.
  • തലമുറ തലമുറകളായി കൈമാറ്റം ചെയ്യ പ്പെടുകയും വ്യത്യസ്‌തരീതിയിൽ ആവർത്തിക്കുകയും ചെയ്യുന്ന വ്യതിയാനങ്ങൾ മുൻഗാമികളിൽനിന്ന് വ്യത്യസ്‌തമായ ജീവജാതികളെ രൂപപ്പെടുത്തുന്നു.
  • പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പാണ് (പ്രകൃതി നിർധാരണം) ഇന്നുള്ള വ്യത്യസ്‌തജീവജാതികൾ രൂപപ്പെടാനുള്ള കാരണം എന്ന ഡാർവിന്റെ വിശദീകരണമാണ് പ്രകൃതിനിർധാരണ സിദ്ധാന്തം എന്നറിയപ്പെടുന്നത്.

Related Questions:

ആദിമകാലത്തെ ജീവികളുടെ അവശിഷ്ട്ടങ്ങളാണ് ?

തന്നിരിക്കുന്ന സവിശേഷതകള്‍ വിശകലനം ചെയ്ത് ഈ സവിശേഷതകളോടുകൂടിയ മനുഷ്യന്റെ പൂര്‍വ്വികര്‍ ആര് എന്ന് കണ്ടെത്തുക:

1.കട്ടിയുള്ള കീഴ്ത്താടി

2.നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

3.1000 ക്യുബിക് സെന്റീ മീറ്റര്‍ മസ്തിഷ്ക വ്യാപ്തം


ഡാർവിന് ശേഷമുണ്ടായ് അറിവുകൾ കൂട്ടിചേർത്ത് പുതുക്കി രൂപപ്പെടുത്തിയതാണ് :
ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവും ആകുന്ന ജീവി ബന്ധം ഏത്?
ജീവികളുടെ ശരീരത്തിലെ രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് :