പാരീസ് സമാധാന ഉടമ്പടിയുടെ അടിസ്ഥാനമായിരുന്ന 14 ഇന തത്വങ്ങൾ (FOURTEEN POINTS) രൂപീകരിച്ചത് ആരാണ്?
Aവുഡ്രോ വിൽസൺ
Bഡേവിഡ് ലോയ്ഡ് ജോർജ്ജ്
Cജോർജസ് ക്ലെമെൻസോ
Dവിറ്റോറിയോ ഒർലാൻഡോ
Answer:
A. വുഡ്രോ വിൽസൺ
Read Explanation:
14 പോയിന്റുകൾ
- ഒന്നാം ലോകമഹായുദ്ധസമയത്ത് 1918 ജനുവരി 8-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൽ അമേരിക്കൻ പ്രസിഡൻ്റ് വുഡ്രോ വിൽസൺ സമാധാന ചർച്ചകൾക്കുള്ള ചില തത്വങ്ങൾ അവതരിപ്പിക്കുകയുണ്ടായി
- ഇവയാണ് 14 ഇനങ്ങൾ അഥവാ 14 പോയിന്റുകൾ എന്നറിയപ്പെടുന്നത്
- ഈ പോയിൻ്റുകൾ യുദ്ധം അവസാനിപ്പിക്കുവാനുള്ള സമാധാന ചർച്ചകൾക്കുള്ള അടിത്തറയായി വർത്തിച്ചു
- ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സമാധാന വ്യവസ്ഥകളെ പറ്റി ആലോചിക്കുവാൻ 1919 ജനുവരിയിൽ സഖ്യശക്തികൾ പാരിസിൽ സമ്മേളിച്ചപ്പോഴും അവയുടെ അടിസ്ഥാനം ഈ 14 തത്വങ്ങൾ തന്നെയായിരുന്നു.
ഇവയിലെ പ്രധാനപ്പെട്ട 14 തത്വങ്ങൾ ഇനി പറയുന്നവയാണ് :
- രഹസ്യക്കരാറുകൾ പാടില്ല.
- സമുദ്രങ്ങളിൽ യുദ്ധസമയത്തും സമാധാനകാലത്തും സ്വതന്ത്രസഞ്ചാരസ്വാതന്ത്ര്യം.
- രാജ്യങ്ങൾ തമ്മിൽ സ്വതന്ത്രവ്യാപാരം.
- എല്ലാ രാജ്യങ്ങളും നിരായുധീകരണത്തിനായി യത്നിക്കണം.
- കോളനികൾക്ക് അവരുടെ ഭാവിയെപ്പറ്റി തീരുമാനിക്കുന്നതിനുള്ള അധികാരം.
- ജർമ്മൻ സൈന്യം റഷ്യയിൽ നിന്ന് പിന്മാറണം.
- ബൽജിയത്തിനു സ്വാതന്ത്ര്യം.
- ഫ്രാൻസിന് അൽ സെയ്സ് ലോറൈൻ തിരിച്ചു കിട്ടും.
- ആസ്ട്രിയയും ഇറ്റലിയും തമ്മിലുള്ള അതിരുകൾ പുനഃക്രമീകരണം.
- കിഴക്കൻ യൂറോപ്പിലെ ജനങ്ങൾക്ക് സ്വയം നിർണയാവകാശം.
- സെർബിയയ്ക്ക് സമുദ്രത്തിലേക്കുള്ള പ്രവേശന സ്വാതന്ത്ര്യം.
- തുർക്കി സാമ്രാജ്യത്തിലെ ജനങ്ങൾക്ക് സ്വയംഭരണാവകാശം.
- പോളണ്ട് സമുദ്രാതിർത്തിയുള്ള സ്വതന്ത്രരാജ്യമാകും.
- സർവ്വരാഷ്ട്രസഖ്യം രൂപീകരിക്കും