App Logo

No.1 PSC Learning App

1M+ Downloads
ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ് ?

Aനെപ്പോളിയൻ

Bറൂസ്സോ

Cമിറാബോ

Dമെറ്റെർണിക്ക്

Answer:

A. നെപ്പോളിയൻ

Read Explanation:

ബാങ്ക് ഓഫ് ഫ്രാൻസ്  (The Banque de France)

  • 1800-ൽ നെപ്പോളിയൻ ബോണപാർട്ട് സ്ഥാപിച്ച ബാങ്ക് 
  • അദ്ദേഹത്തിൻ്റെ സാമ്പത്തിക പരിഷ്കരണങ്ങളിലും ആധുനികവൽക്കരണ ശ്രമങ്ങളിലും ഒരു പ്രധാന സ്ഥാപനമായിരുന്നു ഇത്.
  • ബാങ്ക് ഓഫ് ഫ്രാൻസ് (ബാങ്ക് ഡി ഫ്രാൻസ്) എന്നും അറിയപ്പെട്ടിരുന്നു ,
  •  ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുക, പണ വിതരണം നിയന്ത്രിക്കുക, സാമ്പത്തിക വളർച്ച സുഗമമാക്കുക എന്നിവയായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം.
  • നോട്ടുകളും നാണയങ്ങളും ഇഷ്യൂ ചെയ്യാനുള്ള അധികാരവും  ബാങ്കിനുണ്ടായിരുന്നു.

നെപ്പോളിയന്റെ മറ്റ്  പ്രധാന പരിഷ്കാരങ്ങൾ :

  • കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  • പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
  • ഗതാഗതപുരോഗതിക്കായി നിരവധി റോഡുകൾ നിർമിച്ചു.
  • പുരോഹിതന്മാരുടെമേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി.
  • നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.

Related Questions:

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?
സോവിയറ്റ് യൂണിയൻ്റെ ഭരണഘടന നിലവിൽ വന്ന വർഷം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ

  1. കുമിന്താങ് പാർട്ടി
  2. ബോൾഷെവിക് പാർട്ടി
  3. ഫലാങ്ങ് പാർട്ടി
  4. മെൻഷെവിക് പാർട്ടി
    ഫ്രാന്‍സിലെ കര്‍ഷകരില്‍നിന്ന് 'തിഥെ' എന്ന നികുതി പിരിച്ചിരുന്നത് ഏത് എസ്റ്റേറ്റായിരുന്നു ?
    ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?