App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചത്?

Aശ്രീമൂലം തിരുനാൾ മഹാരാജാവ്

Bആയില്യം തിരുനാൾ മഹാരാജാവ്

Cസ്വാതിതിരുനാൾ മഹാരാജാവ്

Dശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്

Answer:

D. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്

Read Explanation:

  • 1937ൽ തിരുവിതാംകൂർ സർവകലാശാല എന്ന പേരിലാണ് കേരള സർവ്വകലാശാല രൂപീകൃതമായത്.
  • തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ പ്രഖ്യാപനത്തിലൂടെയാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്.
  • കേരളത്തിലെ ആദ്യത്തെ സർവകലാശാലയാണിത്.

  • സർവകലാശാലയുടെ ആദ്യ ചാൻസലർ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മ തന്നെയായിരുന്നു
  • തിരുവിതാംകൂറിലെ അന്നത്തെ ദിവാൻ ആയിരുന്ന സി. പി. രാമസ്വാമി അയ്യർ ആയിരുന്നു യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ഗവർണർ.

  • തിരുവിതാംകൂര്‍ സര്‍വകലാശാല കേരള സർവകലാശാലയായി നാമകരണം ചെയ്ത വർഷം - 1957
  • കേരള സര്‍വകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സലര്‍ - ഡോ. ജോണ്‍ മത്തായി
  • ഇന്ത്യയിലെ പതിനാറാമത്‌ സര്‍വകലാശാല - തിരുവിതാംകൂര്‍ സർവ്വകലാശാല

Related Questions:

സന്ദിഷ്ടവാദി എന്ന പത്രം കണ്ടു കെട്ടിയ തിരുവിതാംകൂർ ഭരണാധികാരി?

മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?

  1. 1741 ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പരാജയപ്പെടുത്തി
  2. 1768 ല്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു
  3. ആധുനിക തിരുവിതാംകൂറിന്റെ ശില്ലി എന്നറിയപ്പെടുന്നു
  4. 1729 ല്‍ തൃപ്പടിദാനം നടത്തി
    Who ruled Travancore for the shortest period of time?
    തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ആര് ?
    വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?