കോശസിദ്ധാന്തത്തിന് (Cell theory) അന്തിമ രൂപം നൽകിയത് ആര്?
Aഷ്ളീഡൻ
Bഷ്വാൻ
Cറുഡോൾഫ് വിർഷോ
Dആന്റണി വാൻ ലീവൻഹോക്ക്
Answer:
C. റുഡോൾഫ് വിർഷോ
Read Explanation:
ഷ്ളീഡനും ഷ്വാനും ചേർന്ന് കോശസിദ്ധാന്തം ആവിഷ്ക്കരിച്ചെങ്കിലും, പുതിയ കോശങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കുന്നതിൽ അത് പരാജയപ്പെട്ടു. റുഡോൾഫ് വിർഷോയാണ് കോശങ്ങൾ വിഭജിക്കുന്നുവെന്നും നിലവിലുള്ള കോശങ്ങളിൽ നിന്നുമാണ് പുതിയ കോശങ്ങൾ ഉണ്ടാകുന്നതെന്നും (Omnis cellula-e cellula) ആദ്യമായി വിശദീകരിച്ച് കോശസിദ്ധാന്തത്തിന് അന്തിമ രൂപം നൽകിയത്.