App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് ആരാണ് ?

Aബ്ലോക്ക് പഞ്ചായത്ത്

Bഗ്രാമ പഞ്ചായത്ത്

Cജില്ലാ പഞ്ചായത്ത്

Dഇവരെല്ലാവരും

Answer:

B. ഗ്രാമ പഞ്ചായത്ത്

Read Explanation:

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

  • ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി.

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി)

  • MGNREGP ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻ സിംഗ് (ആന്ധ്രപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ബന്ദിലപ്പള്ളി ഗ്രാമത്തിൽ)

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘടൻ

  • തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് - ജീൻ ഡ്രെസെ (ബെൽജിയം)

  • കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഈ പദ്ധിതി അറിയപ്പെടുന്നത് - അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി

  • MGNREGPയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ഗ്രാമപഞ്ചായത്ത്

  • പദ്ധതിക്ക് കീഴിലുള്ള ജോലികൾ കണ്ടെത്തുക, ജോബ് കാർഡുകൾ നൽകുക, അപേക്ഷകൾ സ്വീകരിക്കുക, ജോലികൾക്ക് അനുമതി നൽകുക, പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുക, കൂലി വിതരണം ചെയ്യുക എന്നിവയെല്ലാം ഗ്രാമ പഞ്ചായത്തിന്റെ ചുമതലകളാണ്.


Related Questions:

വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ ശരീരം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്ന പോർട്ടൽ ഏത് ?
ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?
Antyodaya Anna Yojana was launched on:
ICDS പദ്ധതി പ്രകാരം അംഗൻവാടി കെട്ടിടവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നത് ആര് ?
Indira Awas Yogana aimed to support: