മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി.
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി)
- MGNREGP ഉദ്‌ഘാടനം ചെയ്തത് - മൻമോഹൻ സിംഗ് (ആന്ധ്രപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ബന്ദിലപ്പള്ളി ഗ്രാമത്തിൽ)
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘടൻ
- തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് - ജീൻ ഡ്രെസെ (ബെൽജിയം)
- MGNREGPയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് - ഗ്രാമപഞ്ചായത്ത്
- MGNREGPയുടെ ഗവേഷണ പഠനങ്ങൾ ഉൾപ്പെടുന്ന ഗ്രന്ഥസമാഹാരം - MGNREGA Sameeksha
- MGNREGPയിൽ ലയിപ്പിച്ച കേന്ദ്ര ഗവൺമെന്റ് പദ്ധതി - ഗ്രീൻ ഇന്ത്യ
- MGNREGPയിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന സംവിധാനം - Job Card
- കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഈ പദ്ധിതി അറിയപ്പെടുന്നത് - അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി