App Logo

No.1 PSC Learning App

1M+ Downloads
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?

Aറിപ്പൺ പ്രഭു

Bകോൺവാലിസ്‌

Cതോമസ് മൺറോ

Dലിട്ടൺ

Answer:

C. തോമസ് മൺറോ

Read Explanation:

റയട്ട് വാരി സമ്പ്രദായം

  • ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസിന്റെ ഗവർണറായിരുന്ന തോമസ് മൻറോ ആവിഷ്കരിച്ച ഭൂനികുതി സമ്പ്രദായം.
  • മദ്രാസ്, ബോംബെ പ്രദേശങ്ങളിലും അസം, കൂർഗ് പ്രവിശ്യകളിലും ഇത് നടപ്പിലാക്കിയിരുന്നു.
  • ഈ സമ്പ്രദായത്തിൽ, കൃഷിക്കാരെ ഭൂമിയുടെ ഉടമകളായി കണക്കാക്കി.
  • അവർക്ക് ഉടമസ്ഥാവകാശം ഉണ്ടായിരുന്നു, ഭൂമി വിൽക്കാനോ, പണയപ്പെടുത്താനോ, സമ്മാനിക്കാനോ കഴിയും.

  • കർഷകരിൽ നിന്ന് സർക്കാർ നേരിട്ടാണ് നികുതി പിരിച്ചെടുത്തത്.
  • വരണ്ട പ്രദേശങ്ങളിൽ 50%, തണ്ണീർത്തടങ്ങളിൽ 60% എന്നിങ്ങനെയായിരുന്നു നിരക്ക്.
  • നിരക്കുകൾ ഉയർന്നതും വർദ്ധിപ്പിക്കാൻ കഴിയുന്നതും ആയിരുന്നു
  • നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ ഉണ്ണി ഭൂമി സർക്കാരിന് സ്വന്തമാകും
  • 'റയോട്ട്' എന്നാൽ കർഷകർ എന്നാണ് അർത്ഥമാക്കുന്നത്.
  • ഇവിടെ ജമീന്ദാരി സമ്പ്രദായത്തിലെ പോലെ ഇടനിലക്കാർ ഉണ്ടായിരുന്നില്ല.
  • പക്ഷേ, ഉയർന്ന നികുതികൾ പണമായി മാത്രം അടയ്‌ക്കേണ്ടി വന്നതിനാൽ കർഷക സ്വകാര്യപണമിടപാട്കാരെ ആശ്രയിച്ചു.
  • ഭാരിച്ച നികുതി ചുമത്തി അവർ കർഷകരെ പ്രതിസന്ധിയിലാക്കി.

Related Questions:

കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(5) പ്രകാരമാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്
  2. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം ഡൽഹി സ്ഥിതി ചെയ്യുന്നു
  3. 2021 ജൂലൈ 24നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിലവിൽ വന്നത്
    താഴെപ്പറയുന്നവയിൽ മാരകമായ മുറിവിൻ്റെ ഉദാഹരണമല്ലാത്തത് ഏത്?
    ഏത് നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു 2023-ൽ അന്തരിച്ച പി.വി. വത്സല ഗോവിന്ദൻ കുട്ടി ?
    ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 നിയമ പ്രകാരം സംരക്ഷണ ഉത്തരവ് ലംഘിക്കുന്നതിനുള്ള പരമാവധി ശിക്ഷ എന്താണ് ?

    സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത് ?

    1. സംസ്ഥാന സർക്കാരുകൾക്ക് സ്ത്രീധ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികാരമില്ല.
    2. അവർ ഈ നിയമം നടപ്പിൽ വരുത്തുവാനും ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുവാനും ചുമതലപ്പെട്ടവരാണ്.
    3. സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന നിയമ ലംഘനങ്ങൾക്കെതിരെ വ്യക്തികളുടെ പരാതിയിന്മേലോ, സാമൂഹ്യ സേവനം നിർവഹിക്കുന്ന അംഗീകൃത സന്നദ്ധസംഘടനകളുടെ പരാതിയിന്മേലോ, പോലീസ് നടപടി പ്രകാരമോ കോടതികൾക്ക് നടപടി സ്വീകരിക്കാവുന്നതാണ്.