Question:

ഇന്ത്യ - അന്റാർട്ടിക്ക് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?

Aഅമിത് ഷാ

Bജിതേന്ദ്ര സിംഗ്

Cകിരൺ റിജ്ജു

Dനരേന്ദ്ര സിങ് ടോമർ

Answer:

B. ജിതേന്ദ്ര സിംഗ്

Explanation:

അന്റാർട്ടിക്ക് ഭൂഖണ്ഡത്തിലെ സന്തുലിതാവസ്ഥ നിലനിർത്താനായി ഗവേഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സർക്കാർ ബിൽ കൊണ്ട് വന്നത്. ബില്ലിലെ പ്രധാന കാര്യങ്ങൾ ---------- • ഇന്ത്യൻ കോടതികളുടെ അധികാര പരിധി അന്റാർട്ടിക്കയിലേക്ക് നീട്ടും. • ഭൂഖണ്ഡത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും വിചാരണ ചെയ്യാനും ഇന്ത്യൻ കോടതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. • അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. • ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാരെ അന്റാർട്ടിക്കയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നു. • അന്റാർട്ടിക്കയിൽ നിന്നുള്ള ഏതെങ്കിലും ജീവിയെ ഉപദ്രവിക്കുകയോ, അല്ലെങ്കിൽ ഒരു വിദേശ ജീവിയെ ഭൂഖണ്ഡത്തിലേക്ക് കൊണ്ടു വന്നാൽ 7 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും. • ഒരു അന്റാർട്ടിക്ക-ഭരണ സമിതി രൂപീകരിക്കും. അന്റാർട്ടിക്ക ഭരണ സമിതി ---------- • ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. • ഈ കമ്മിറ്റി അനുമതി നൽകിയാൽ മാത്രമേ ​​ഗവേഷണത്തിനോ അല്ലാതെയോ അന്റാർട്ടിക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.


Related Questions:

The council of Ministers in a Parliamentary type of Government can remain in office till it enjoys the support of the

രാജ്യസഭാംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?

When was the first conference of the Rajya Sabha?