Challenger App

No.1 PSC Learning App

1M+ Downloads
ചൈനയുടെ മാറ്റത്തിനായി ആര് അവതരിപ്പിച്ച പരിപാടിയാണ് മൂന്ന് തത്വങ്ങൾ അഥവാ സാൻ മിൻ ചൂയി :

Aസൺയാത്സെൻ

Bചിയാങ് കൈഷക്

Cമാവോ സെതുങ്

Dലിയാങ് കിച്ചാവോ

Answer:

A. സൺയാത്സെൻ

Read Explanation:

  • മഞ്ചു രാജഭരണത്തിനെതിരെ ചൈനയിൽ വിപ്ലവം നയിച്ച കുമിന്താങ് പാർട്ടിയുടെ നേതാവായിരുന്നു സൺയാത്സെൻ.
  • 1911 ലാണ് മഞ്ചു രാജഭരണത്തിനെതിരെ സൺയാത്സെൻ വിപ്ലവം ആരംഭിച്ചത്.
  • ഇതിനെ തുടർന്ന് രാജവാഴ്ചയ്ക്ക് അന്ത്യം കുറിക്കുകയും,കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിക്കുകയും ചെയ്തു.

സൺയാത്സെനിൻ്റെ ആശയങ്ങൾ:

  • ദേശീയത: മഞ്ചുറിയൻ വംശജരായ മഞ്ചു രാജവംശത്തെ ചൈനയിൽ നിന്ന് പുറത്താക്കുക.
  • ജനാധിപത്യം : ജനാധിപത്യ ഭരണം സ്ഥാപിക്കുക.
  • സോഷ്യലിസം : മൂലധനത്തെ നിയന്ത്രിക്കുകയും ഭൂമി തുല്യമായി വിതരണം ചെയ്യുകയും ചെയ്യുക.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. മാവോ സെതുങ് ആധുനിക ചൈനയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
  2. ഇടുങ്ങിയ സാമൂഹിക അടിത്തറയും പരിമിതമായ രാഷ്ട്രീയ വീക്ഷണങ്ങളും മൂലം കുമിന്താങ് പാർട്ടി ചൈനയെ ഏകീകരിക്കുന്നതിൽ പരാജയപ്പെട്ടു
  3. ലോങ്ങ്‌ മാർച്ചിന് നേതൃത്വം നൽകിയത് സൺയാത്സെൻ ആണ്‌
  4. 1921 ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്
    ചൈന ജനകീയ റിപ്പബ്ലിക്ക് ആയ വർഷം ?
    ചൈന പുനരുജ്ജീവന സംഘം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പാർട്ടി ഏതാണ് ?
    സൻയാത്സെൻ അന്തരിച്ച വർഷം ഏതാണ് ?
    Who led the Chinese Revolution in 1911?