ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് ചരിത്രഗവേഷകനും സൈനികനുമാണ് അലക്സാണ്ടർ കണ്ണിങ്ഹാം. സൈനികനായി ഇന്ത്യയിലെത്തിയ ഇദ്ദേഹം 1847-ൽ തിബറ്റുമായുള്ള അതിർത്തിസർവേ നടത്തുന്നതിന് നിയോഗിക്കപ്പെട്ടു. ഈ സർവേക്കിടയിൽ കണ്ടെത്തിയ പുരാവസ്തുക്കളിൽ ആകൃഷ്ടനായി പുരാവസ്തുഗവേഷകനായി മാറിയ ഇദ്ദേഹം പിൽക്കാലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രഥമ ഡയറക്റ്റർ ജനറലായിരുന്നു.