App Logo

No.1 PSC Learning App

1M+ Downloads
ജൈനമതസ്ഥാപകനായി കരുതപ്പെടുന്നത് ?

Aവർദ്ധമാന മഹാവീരൻ

Bഗൗതമ ബുദ്ധൻ

Cമഹാകശ്യപ

Dഅജാതശത്രു

Answer:

A. വർദ്ധമാന മഹാവീരൻ

Read Explanation:

ജൈനമതത്തിൻ്റെ ആവിർഭാവം

  • വർദ്ധമാനമഹാവീരൻ (ബി.സി. 540-468) ജൈനമതസ്ഥാപകനായി കരുതപ്പെടുന്നുണ്ടെങ്കിലും ഈ മതത്തിന്റെ യഥാർത്ഥ സ്ഥാപകൻ ബി.സി. എട്ടാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന പാർശ്വനാഥനാണ്

  • മുപ്പത്തൊന്നാമത്തെ വയസ്സിൽ തന്നെ ഒരു പ്രവാചകനായ അദ്ദേഹം ജൈനമതതത്ത്വങ്ങൾ ആവിഷ്‌കരിച്ചു. 

  • അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം എന്നീ നാല് വ്രതങ്ങൾ അനുഷ്‌ഠിക്കുക എന്നതാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.

  • മഹാവീരന് 250 വർഷങ്ങൾക്കുമുമ്പ് അന്തരിച്ച ഈ ആദ്ധ്യാത്മികനേതാവ് 100 കൊല്ലത്തോളം ജീവിച്ചിരുന്നു എന്നാണ് ഐതിഹ്യം. 

  • ഇക്ഷാകു വംശത്തിൽ ജനിച്ച പാർശ്വനാഥൻ വാരാണസിയിലെ രാജകുമാരനായിരുന്നു. 

  • അദ്ദേഹത്തിന്റെ പിതാവ് അശ്വസേനനും മാതാവ് വാമദേവിയുമായിരുന്നു. 

  • മുപ്പതാം വയസ്സിൽ ഭൗതിക ജീവിതമുപേക്ഷിച്ചു. 

  • 84 ദിവസത്തെ ധ്യാനത്തിനൊടുവിൽ കേവലജ്ഞാനം കൈവന്നു. 

  • മുപ്പത്തിയൊന്നാമത്തെ വയസ്സിൽത്തന്നെ അദ്ദേഹം ജൈനമത തത്ത്വങ്ങൾ ആവിഷ്‌കരിച്ചു.

  • ക്രിസ്തു‌വിനുമുമ്പ് ഏകദേശം 877-നും 777-നും മധ്യേയാണ് പാർശ്വനാഥൻ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.

  • അഹിംസ (Non-violence), സത്യം (Truthfulness), അസ്തേയം(Non-stealing), അപരിഗൃഹ (Non materialism) എന്നീ നാലു വ്വൃതങ്ങൾ അനുഷ്‌ഠിക്കുകയെന്നതാണ് അവയിൽ ഏറ്റവും പ്രധാനം. 

  • മഹാവീരൻ ഇതിനോടൊപ്പം ബ്രഹ്മചര്യം (Celibacy) എന്ന നിഷ്ഠകൂടി കൂട്ടിച്ചേർത്തു.

  • മഹാവീരനുമുമ്പ് ഇരുപത്തിമൂന്ന് തീർത്ഥങ്കരന്മാർ ജീവിച്ചിരുന്നുവെന്നും പാർശ്വനാഥൻ അവരിൽ ഇരുപത്തിമൂന്നാമത്തേതായിരുന്നുവെന്നുമാണ് ജൈനമതക്കാരുടെ വിശ്വാസം

  • ഇരുപത്തിനാലാമത്തെ തീർത്ഥങ്കരൻ മാത്രമായിരുന്നു വർദ്ധമാനമഹാവീരൻ

  • അദ്ദേഹം ജൈനമതത്തെ പരിഷ്‌കരിക്കുകയും അതിൻ്റെ പ്രചാരത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുകയുംചെയ്തു.


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത പഗോഡ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Which of the following texts does not come under Tripitaka literature?

  1. Sutta Pitaka
  2. Vinaya Pitaka
  3. Abhidhammapitaka
  4. Abhidharmakosa
    In which of the following cities did Gautam Buddha get enlightenment?
    രണ്ടാം ബുദ്ധമത സമ്മേളനം ബി. സി. 383 ൽ വിളിച്ചു ചേർത്ത ഭരണാധികാരി ?
    ഹീനയാന ബുദ്ധമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചിരിക്കുന്ന രാജ്യം ?