Challenger App

No.1 PSC Learning App

1M+ Downloads
ഡോക്ടർ ബി ആർ അംബേദ്കറുടെ രാഷ്ട്രീയ ഗുരു ആരാണ്?

Aജ്യോതിറാവു ഫുലെ

Bവിനോബാ ഭാവേ

Cബാലഗംഗാധര തിലകൻ

Dഗോപാലകൃഷ്ണ ഗോഖലെ

Answer:

A. ജ്യോതിറാവു ഫുലെ

Read Explanation:

ജ്യോതിറാവു ഫുലെ

  • ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമാണ്‌ ജ്യോതിറാവു ഗോവിന്ദറാവു ഫുലെ.
  • മഹാരാഷ്ട്രയിലെ കാട്ഗണ്‍ എന്ന സ്ഥലത്ത്‌ 1827-ലാണ്‌ ജ്യോതിറാവു ഫുലെയുടെ ജനനം.
  • 1873ൽ സത്യശോധക് സമാജം സ്ഥാപിച്ചത്‌ ജോതിറാവു ഫൂലെയാണ്.
  •  പിന്നാക്ക ജാതിക്കാരെ സൂചിപ്പിക്കുന്നതിനായി “ദളിത്‌” എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌ ഇദ്ദേഹമാണ്.
  • അംബേദ്കറുടെ രാഷ്ട്രീയ ഗുരു കൂടിയായിരുന്നു ജോതിറാവു ഫുലെ.
  • ഇദ്ദേഹത്തെ മഹാത്മ എന്ന് വിശേഷിപ്പിച്ചത് വിതൽറാവു കൃഷ്ണജി വണ്ഡേക്കറാണ്.

Related Questions:

താഴെ കൊടുത്തവയിൽ ഖാൻ അബ്ദുൽ ഗഫാർ ഖാനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു.
  2. 1988 ജനുവരി 20-ന് അന്തരിച്ചു.
  3. 1987-ൽ ഭാരതരത്നം ലഭിച്ചു
  4. ഖുദായ് ഖിദ്മത്ത് ഗാർ എന്ന സംഘടന രൂപീകരിച്ചു
    മലബാർ ഹോംറൂൾ ലീഗിന്റെ സെക്രട്ടറി ആരായിരുന്നു?
    Who authored the book ''Poverty and the Unbritish Rule in India''?

    ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

    1. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷനായിരുന്നു   
    2. പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി  
    3. ജവഹൽ ലാൽ നെഹ്‌റു ജനിച്ച വർഷം - 1889  
    4. പുസ്തക പാരായണ ശീലവും ശാസ്ത്രാഭിരുചിയും ജവഹർ ലാൽ നെഹ്‌റുവിൽ വളർത്തിയത് റസിഡന്റ് ട്യൂട്ടർ ആയിരുന്ന ഫെഡിനാർഡ് ബ്രൂക്ക്സ് ആയിരുന്നു 

    താഴെ പറയുന്നവരിൽ സുഭാഷ് ചന്ദ്ര ബോസിൻ്റെ സമരങ്ങളിൽ തല്പരരായി INA യിൽ ചേർന്ന മലയാളികൾ ആരൊക്കെ ?

    1. വക്കം അബ്ദുൾ ഖാദർ
    2. ക്യാപ്റ്റൻ ലക്ഷ്മി
    3. പി .കൃഷ്ണ പിള്ള
    4. ജയപ്രകാശ് നാരായണൻ