Challenger App

No.1 PSC Learning App

1M+ Downloads
ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Aക്ലൈസ്തനീസ്

Bസോക്രട്ടീസ്

Cപ്ലേറ്റോ

Dസോളൻ

Answer:

A. ക്ലൈസ്തനീസ്

Read Explanation:

  • അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് സോളൻ ആയിരുന്നു.
  • അദ്ദേഹത്തിന്റെ പരിഷ്ക്കാരങ്ങളാണ് അഥീനിയൻ ജനാധിപത്യത്തിന് അടിസ്ഥാനമിട്ടത്. 
  • ജനാധിപത്യത്തിന്റെ പിതാവ് ക്ലൈസ്തനീസ് ആണ്.
  • അഥീനിയൻ ജനാധിപത്യം, അതിന്റെ സുവർണ്ണ ദശയിൽ എത്തിയത് പെരിക്ലിസ്സിന്റെ കാലത്താണ്.
  • പെരിക്ലിസ്സിന്റെ കീഴിൽ ഏഥൻസ് ഹെല്ലാസിന്റെ പാഠശാല എന്ന പദവിക്കർഹമായി.
  • ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് പെരിക്ലിസ്സാണ്.
  • അഥീനിയൻ അസംബ്ളി എക്ലീസ്യാ എന്നറിയപ്പെട്ടു. 

Related Questions:

അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് ആര് ?

ഹെറോഡൊട്ടസിനെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

i. ഹെറോഡൊട്ടസ് അയോണിയയിൽ നിന്നുള്ളയാളാണ്.

ii. അദ്ദേഹത്തിന്റെ പുസ്തകം ചരിത്രങ്ങൾ (Histories) എന്നറിയപ്പെടുന്നു.

iii. ഹെറോഡൊട്ടസ് പേർഷ്യൻ യുദ്ധത്തെ ചരിത്ര വിഷയമായി തിരഞ്ഞെടുത്തു.

iv. അദ്ദേഹത്തിന്റെ വിവരണങ്ങൾ പ്രധാനമായും വാമൊഴി സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

"വിരുദ്ധാശയങ്ങളുടെ കൂടിച്ചേരൽ" എന്ന് അറിയപ്പെട്ട ഭരണഘടന ഏത് ?
റോമൻ സാമ്രാജ്യത്തിൽ ഖനികളിൽ സ്വർണ്ണവും വെള്ളിയും ഖനനം ചെയ്യാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ഏത് ഊർജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ?
"ഗ്രീക്ക്" എന്ന പദത്തിന്റെ ഉത്ഭവം ..................... എന്ന ശബ്ദത്തിൽ നിന്നാണ്.