Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ?

Aശ്രീനാരായണ ഗുരു

Bഡോ. പൽപ്പു

Cസഹോദരൻ അയ്യപ്പൻ

Dകുര്യാക്കോസ് ഏലിയാസ് ചാവറ

Answer:

D. കുര്യാക്കോസ് ഏലിയാസ് ചാവറ

Read Explanation:

കുര്യാക്കോസ് ഏലിയാസ് ചാവറ

  • ജനനം : 1805, ഫെബ്രുവരി 10
  • ജന്മസ്ഥലം : കൈനകരി ആലപ്പുഴ
  • പിതാവ് : ഐകൊ കുര്യാക്കോസ്
  • മാതാവ് : മറിയം തോപ്പിൽ 
  • അന്തരിച്ചത് : 1871, ജനുവരി 3

കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശേഷണങ്ങൾ: 

  • കാലത്തിനു മുൻപേ നടന്ന നവോത്ഥാന നായകൻ
  • കേരള സാക്ഷരതയുടെ പിതാവ്
  • ദൈവദാസൻ
  • അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ
  • ചവറ അച്ഛന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം : 1846. 
  • പെൺകുട്ടികൾക്കായി ആദ്യ ബോർഡിങ് സ്കൂൾ കൂനമ്മാവിൽ  തുടങ്ങിയത് : കുര്യാക്കോസ് ഏലിയാസ് ചാവറ.
  • പള്ളികളിൽ കുർബാനക്കിടയിലെ പ്രസംഗം തുടങ്ങിവച്ചത് : കുര്യാക്കോസ് ഏലിയാസ് ചാവറ. 
  • കേരള ചരിത്രത്തിൽ ആദ്യമായി മരണ സഹായ സംഘം സ്ഥാപിച്ചത് : കുര്യാക്കോസ് ഏലിയാസ് ചാവറ
  • ദളിതർക്കു വേണ്ടി കോട്ടയത്തെ ആർപ്പൂക്കരയിൽ പ്രാഥമിക വിദ്യാലയം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് : കുര്യാക്കോസ് ഏലിയാസ് ചാവറ. 
  • പാവപ്പെട്ട കുട്ടികൾക്ക് താമസിക്കാൻ കൈനകരിയിൽ അനാഥാലയം സ്ഥാപിച്ചത് : കുര്യാക്കോസ് ഏലിയാസ് ചാവറ. 


  • മലയാള അക്ഷരങ്ങളുടെ ചതുര വടിവിനു പകരം വടി വാക്കി മാറ്റിയത് ചാവറയച്ഛൻ ആണ്. 
  • ചാവറ സ്ഥാപിച്ച സംഘടന : അമലോൽഭവദാസ സംഘം
  • ചവറയച്ചൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത് : സെന്റ് ഫിലോമിനാസ് പള്ളി. 
  • കുര്യാക്കോസ് ഏലിയാസ് ചാവറ അന്തരിച്ച വർഷം : 1871, ജനുവരി 3. 
  • ചാവറ അച്ഛൻ അന്തരിച്ച സ്ഥലം : കൊച്ചിയിലെ കൂനമ്മാവ്
  • ചവറ അച്ഛന്റെ ഭൗതികാവശിഷ്ടം തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന പള്ളി : സെന്റ് ജോസഫ് പള്ളി, മാന്നാനം. 
  • കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം : 1987, ഡിസംബർ 20. 

Related Questions:

“കറുത്ത പട്ടേരി” എന്ന് അറിയപ്പെടുന്ന സാമൂഹ്യപരിഷ്‌കർത്താവ്?
ശങ്കരാചാര്യരുടെ മനീഷപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.1805ൽ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1871ൽ കൂനന്മാവ് എന്ന സ്ഥലത്താണ് മരണമടഞ്ഞത്.

2.പിടിയരി സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹമാണ്.

3.ഇദ്ദേഹത്തെ 1987 ഡിസംബർ 20-ന് ഭാരത സർക്കാർ തപാൽ സ്റ്റാമ്പിൽ പ്രസിദ്ധീകരിച്ച് ആദരിച്ചു.

4.വൈദേശികസഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി

ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സി.പി.ഐ(എം) പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ദേശാഭിമാനി.

2.1942 സെപ്റ്റംബർ ആറിനാണ് ദേശാഭിമാനി പത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്.

3.1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.

ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത് ?