മാക്രോ എക്കണോമിക്സിന്റെ (സ്ഥൂല സാമ്പത്തിക ശാസ്ത്രം) പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
AJ M കെയിൻസ്
Bആൽഫ്രഡ് മാർഷൽ
Cആഡം സ്മിത്ത്
Dഡേവിഡ് റിക്കാർഡോ
Answer:
A. J M കെയിൻസ്
Read Explanation:
സ്ഥൂല സാമ്പത്തിക ശാസ്ത്രം ( Macro Economics )
സമ്പദ് വ്യവസ്ഥയെക്കുറിച്ച് മൊത്തത്തിൽ പടിക്കുന്ന ശാസ്ത്രശാഖയാണ് സ്ഥൂലസാമ്പത്തികശാസ്ത്രം അഥവാ മാക്രോ ഇക്കണോമിക്സ് , ഇത് അഗ്രഗേറ്റ് ഇക്കോനോമിക്സ് എന്നും അറിയപ്പെടുന്നു.
1936 - ൽ ജെ. എം. കെയിൻസിന്റെ ജനറൽ തിയറി ഓഫ് എംപ്ലോയ്മെൻറ് ഇന്ററസ്റ്റ് ആന്റ് മണി എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഈ സാമ്പത്തിക ശാസ്ത്രശാഖ പ്രചാരം നേടിയത്.