App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ?

Aസുപ്രീംകോടതി

Bമനുഷ്യാവകാശ കമ്മീഷൻ

Cരാഷ്‌ട്രപതി

Dപാർലമെൻറ്റ്

Answer:

B. മനുഷ്യാവകാശ കമ്മീഷൻ

Read Explanation:

  • 1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്. 
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്
  • ആസ്ഥാനം  - മാനവ് അധികാർ ഭവൻ, ന്യൂഡൽഹി
  • തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി (ചെയർമാൻ), ആഭ്യന്തര മന്ത്രി, ലോകസഭ സ്പീക്കർ, ലോകസഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ പ്രതിപക്ഷ നേതാവ്,  രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ 
  • ആപ്തവാക്യം - സർവ്വ ഭവന്തു സുഖിനഃ
  • നിയമനം -രാഷ്‌ട്രപതി 
  • നീക്കം -രാഷ്‌ട്രപതി 
  • ആദ്യ ചെയർമാൻ (അദ്ധ്യക്ഷൻ)- ജസ്റ്റിസ് രംഗനാഥ് മിശ്ര
  • നിലവിൽ -അരുൺ കുമാർ മിശ്ര 
  • ചെയർമാൻ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയൻ - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
  • ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 3 വർഷം അല്ലെങ്കിൽ 70 വയസ്സ്.
  • 2019ലെ ഭേദഗതിക്കു മുമ്പ് അഞ്ചുവർഷമായിരുന്നു ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി.
  • ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ/കാവൽക്കാരൻ എന്നറിയപ്പെടുന്നത് സുപ്രീംകോടതിയാണ്.

Related Questions:

ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്നാണ് ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
തന്നിരിക്കുന്നവരിൽ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പെടാത്തതാര് ?