Challenger App

No.1 PSC Learning App

1M+ Downloads
കേരള കാളിദാസൻ എന്നറിയപ്പെടുന്ന വ്യക്തി ?

Aകുഞ്ഞിക്കുട്ടൻ തമ്പുരാൻ

Bപി.സി. കുട്ടികൃഷ്ണൻ

Cഎ.ആർ. രാജരാജവർമ്മ

Dകേരള വർമ്മ വലിയ കോയിത്തമ്പുരാൻ

Answer:

D. കേരള വർമ്മ വലിയ കോയിത്തമ്പുരാൻ

Read Explanation:

കേരള വർമ്മ വലിയ കോയിത്തമ്പുരാൻ

  • ആധുനിക മലയാളഗദ്യത്തിന്റെ പിതാവ്
  • പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നൽകിയത് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
  • കേരളവർമ്മ വലിയ കോയിത്തമ്പുരാൻ രചിച്ച ആട്ടക്കഥ - മത്സ്യവല്ലഭ വിജയം 
  • പാഠപുസ്തക കമ്മിറ്റിയ്ക്ക് നേതൃത്വം കൊടുത്ത കവി

  • കേരളവർമ്മയുടെ കൃതികളുടെ സവിശേഷത - പ്രാസനിഷ്കർഷയും മണിപ്രവാളശൈലിയും
  • ദ്വിതീയാക്ഷരപ്രാസം കവിതകളിൽ വേണമെന്ന് വാശിപിടിച്ച കവി 
  • ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചുകൊണ്ട് കേരളവർമ്മ എഴുതിയ സന്ദേശകാവ്യം - മയൂരസന്ദേശം

  •  'ഹനുമദുദ്ഭവം, ധ്രുവചരിതം, മത്സ്യവല്ലഭവിജയം' തുടങ്ങിയ ആട്ടക്കഥകളുടെ കർത്താവ് 
  •  'ശ്രീ വിശാഖ വിജയം', 'ശ്രീ വിക്ടോറിയ ചരിത്രസംഗ്രഹം' എന്നീ പദ്യരൂപത്തിലുള്ള ജീവചരിത്ര ഗ്രന്ഥങ്ങൾ എഴുതി
  •  'മഹച്ചരിതസംഗ്രഹം' എഴുതിയത്  കേരളവർമ്മയും വിശാഖം തിരുനാളും ചേർന്നാണ്
  • കാളിദാസൻറെ "അഭിജ്ഞാന ശാകുന്തളം" നാടകം മലയാളത്തിലേക്ക് ആദ്യമായി കേരള വർമ്മയാണ് തർജ്ജിമ ചെയ്തത് ഇതുമൂലം അദ്ദേഹത്തിന് "കേരള കാളിദാസൻ" എന്ന പദവി ലഭിച്ചു.

Related Questions:

ഹോമർ അടക്കമുള്ള കവികൾ ഈശ്വരനെയും വിശിഷ്ടപുരാണപുരുഷന്മാരെയും സാധാരണക്കാരെപ്പോലെ ദുർബ്ബലരും ചപലപ്രകൃതികളുമാക്കി അവതരിപ്പിക്കുന്നു' - എന്ന അഭിപ്രായമുന്നയിച്ച നിരൂപകനാര്?
കാരയിത്രി, ഭാവയിത്രി എന്ന് പ്രതിഭ രണ്ടു തരത്തിലുണ്ടെന്ന് സിദ്ധാന്തിച്ച കാവ്യമീമാംസകൻ ആരാണ്?
താഴെ നൽകിയിരിക്കുന്നതിൽ എസ്. കെ . പൊറ്റെക്കാടിന്റെ രചനകൾ മാത്രം ഉൾപ്പെട്ടത് ഏത് ?

2025-ലെ വയലാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?

പഴശ്ശിരാജയെ കുറിച്ച് എഴുതിയ പുസ്തകമാണ് കേരളസിംഹം. ആരാണ് ഇതെഴുതിയത്?