Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാമൂഹ്യ ലേഖത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളാൽ സ്വീകരിക്കപെടുന്നവർ അറിയപ്പെടുന്നത്?

Aക്ലിക്കുകൾ

Bഅഞ്ചലവർത്തികൾ

Cതാരങ്ങൾ

Dഏകാകികൾ

Answer:

C. താരങ്ങൾ

Read Explanation:

സാമൂഹികബന്ധ പരിശോധനകൾ (Sociometric Techniques)

  • ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ
  • സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് - ജെ.എൽ. മൊറീനോ (J.L.Moreno)
  • സാധാരണ ഗതിയിൽ സഹസമൂഹങ്ങളിലാണ് ഇത്തരം പഠനം നടത്താറുള്ളത്.
  • സാമൂഹികമിതിയിൽ നിന്ന് "താര"ങ്ങളെയും (Stars) "ക്ലിക്കു"കളെയും (Cliques) "ഒറ്റപ്പെട്ടവ" രെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു.
  • അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ (Stars)
  • മൂന്നോ നാലോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക് (Cliques)
  • പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ - ദ്വന്ദ്വങ്ങൾ
  • മറ്റാരും തിരഞ്ഞെടുക്കാത്ത അംഗങ്ങളാണ് - ഒറ്റപ്പെട്ടവർ (Isolates)

Related Questions:

ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?
A student who obtained low grade in a drawing competition blamed the judges to be biased. Which defense mechanism did he make?
സ്വന്തം കുറ്റം അന്യരിൽ ആരോപിക്കുന്ന സമായോജന തന്ത്രം ഏത്?
Case study method involves .....

സോഷ്യോഗ്രാം ഉപയോഗിച്ച് കുട്ടികളെ വിശകലനം ചെയ്തപ്പോൾ, അമ്പിളി ടീച്ചർക്ക് ലഭിച്ച ചിത്രീകരണം താഴെ കൊടുത്തതുപോലെയായിരുന്നു. ഇത് ഏത് തരം ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് ?