ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.