App Logo

No.1 PSC Learning App

1M+ Downloads
മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?

Aഇന്ത്യൻ പ്രധാനമന്ത്രി

Bലോകസഭാ പ്രതിപക്ഷനേതാവ്

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dപ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി

Answer:

C. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Read Explanation:

വിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിന്റെ (2005) വ്യവസ്ഥകൾ പ്രകാരം 2005-ൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ സ്ഥാപിക്കപ്പെട്ടു.
  • 2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി നൽകപ്പെട്ടിരിക്കുന്നു.
  • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ്റെ ഘടന
  • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ന്യൂഡൽഹിയിലെ സി.ഐ.സി ഭവനാണ് വിവരാവകാശ കമ്മീഷൻ്റെ ആസ്ഥാനം.
  • കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്നത് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്

Related Questions:

താഴെപ്പറയുന്നവയിൽ ഏത് നിർദ്ദേശമാണ് ശരിയല്ലാത്തത് ?

  1. വിവരാവകാശം മൗലികാവകാശമാണ്. 
  2. വിവരാവകാശം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വിരുദ്ധമാണ്.
  3. വിവരങ്ങൾ ഏത് രൂപത്തിലും നിലനിൽക്കും.
  4. നിലവിലുള്ള ഏതെങ്കിലും നിയമത്തിന് കീഴിൽ ഒരു പൊതു അതോറിറ്റിക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശത്തിൽ ഉൾപ്പെടുന്നില്ല. 
2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാഷ്‌ട്രപതി ഒപ്പ് വെച്ചത് എന്നാണ് ?
2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?
വിവരാവകാശ നിയമ അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാനുള്ള സമയപരിധി എത്ര ?
നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?