App Logo

No.1 PSC Learning App

1M+ Downloads
'കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് അയ്യത്താൻ ഗോപാലനെ വിശേഷിപ്പിച്ചത് ?

Aരവീന്ദ്ര നാഥാ ടാഗോർ

Bമഹാത്മാഗാന്ധി

Cകെ.കേളപ്പൻ

Dഡോ: പൽപ്പു

Answer:

A. രവീന്ദ്ര നാഥാ ടാഗോർ

Read Explanation:

  • റാം മോഹൻ റോയി സ്ഥാപിച്ച ബ്രഹ്മസമാജത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കിയവരിൽ പ്രമുഖനാണ് ഡോ. അയ്യത്താൻ ഗോപാലൻ.
  • 1898 ജനുവരി 14നാണ് കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ ഇദ്ദേഹം സ്ഥാപിച്ചത്.
  • ഇതിലൂടെ മിശ്രവിവാഹങ്ങൾക്കും മിശ്രഭോജനത്തിനുമൊക്കെ അദ്ദേഹം നേതൃത്വം നൽകി. 
  • ബ്രിട്ടീഷുകാർ 'റാവുസാഹിബ്' എന്ന ബഹുമതി നൽകിയ നവോത്ഥാന നായകനാണ് ഇദ്ദേഹം.
  • ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ബ്രഹ്മധർമ മലയാളത്തിലേക്ക് തർജമചെയ്തത് അയ്യത്താൻ ഗോപാലൻ ആണ്.
  • ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കണ്ട് രവീന്ദ്രനാഥ ടാഗോർ ഇദ്ദേഹത്തെ 'കേരളത്തിന്റെ രാജാറാം മോഹൻ റോയ്' എന്ന് വിശേഷിപ്പിച്ചു.

Related Questions:

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?

ചുവടെ തന്നിരിക്കുന്ന സംഭവങ്ങൾ പരിഗണിക്കുക.

1. ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു

2. വാഗൺ ട്രാജഡി

3. മിന്റോമോർലി പരിഷ്കാരങ്ങൾ

4. ചൗരിചൗരാ സംഭവം

ശരിയായ കാലഗണനാ ക്രമത്തിൽ എഴുതുക.

അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്ന നേതാവ് ?
സ്വാമി വിവേകാനന്ദൻ അന്തരിച്ചത് എത്രാം വയസ്സിലാണ് ?
Who among the following attained martyrdom in jail while on hunger strike?