App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്ന് വിശേഷിപ്പിക്കുന്നത് ?

Aസരോജിനി നായിഡു

Bമാഡം ബിക്കാജി കാമ

Cആനി ബസന്റ്

Dകസ്തൂർബാ ഗാന്ധി

Answer:

C. ആനി ബസന്റ്

Read Explanation:

  • ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയാണ് ആനി ബസന്റ്.

  • 'ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി'യുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു ആനി ബസന്റ്.
  •  1916ൽ ദക്ഷിണേന്ത്യയിൽ ഹോംറൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആനി ബസന്റാണ്.
  • ആനി ബസന്റാണ് ബനാറസിൽ ഒരു കേന്ദ്ര ഹിന്ദുവിദ്യാലയം സ്ഥാപിച്ചത്.
    ഇത് പിന്നീട് മദൻ മോഹൻ മാളവ്യയുടെ പ്രവർത്തനഫലമായി ബനാറസ് ഹിന്ദു സർവ്വകലാശാലയായി വികാസം പ്രാപിച്ചു.
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആനി ബസന്റ് ആയിരുന്നു.
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിതയും ആനി ബസന്റ് ആണ്.
  • 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക' എന്ന് ആനി ബസന്റ് അറിയപ്പെടുന്നു.

Related Questions:

"മഹർ" പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :
ലണ്ടനിൽ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് :
“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം. ഇത് ആരുടെ പ്രഖ്യാപനമാണ്?
Who among the following leaders did not believe in the drain theory of Dadabhai Naoroji?
Which of the following propounded the 'Drain Theory'?