App Logo

No.1 PSC Learning App

1M+ Downloads
കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ' മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

Aഎ ചന്ദ്രശേഖർ

Bഎം ടി വാസുദേവൻ നായർ

Cശ്രീകുമാരൻ തമ്പി

Dകെ സച്ചിദാനന്ദൻ

Answer:

A. എ ചന്ദ്രശേഖർ

Read Explanation:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

  • ചലച്ചിത്ര വികസനത്തിനു വേണ്ടിയുള്ള കേരള സർക്കാറിന്റെ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.
  • കലാസാംസ്കാരിക വകുപ്പിന് കീഴിലാണിത് പ്രവർത്തിക്കുന്നത്.
  • 1998 ലാണ് സ്ഥാപിതമായത്.
  • ചലച്ചിത്രത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അക്കാദമി കൂടിയാണിത്
  • 1980ലെ കാരന്ത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അക്കാദമി രൂപീകരിക്കുവാനുള്ള ആശയം ഉടലെടുത്തത്.

അക്കാദമി സംഘടിപ്പിക്കുന്ന പ്രധാന ചലച്ചിത്രമേളകൾ:

  • രാജ്യാന്തര ചലച്ചിത്രമേള
  • രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള
  • ദേശീയചലച്ചിത്രമേള
  • യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ

അക്കാദമി ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരങ്ങൾ:

  • ജെ.സി. ഡാനിയേൽ അവാർഡ്
  • കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം
  • കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം

 


Related Questions:

ചരിത്രത്തിലാദ്യമായി ഐ ലീഗ് ജേതാക്കളായ കേരള ഫുട്ബോൾ ക്ലബ് ?
കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾക്ക് സർക്കാർ നൽകിയ പുതിയ പേര് ?
മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ അപ്ലിക്കേഷൻ ?
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?
കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?