Challenger App

No.1 PSC Learning App

1M+ Downloads
'ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Aവില്യം ലോഗൻ

Bനാഗം അയ്യ

Cസി. അച്യുതമേനോൻ

Dശ്രീധരമേനോൻ

Answer:

B. നാഗം അയ്യ

Read Explanation:

ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ

  • തിരുവിതാംകൂർ രാജാവിന്റെ കല്പന പ്രകാരം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത  പ്രസിദ്ധീകരണമായിരുന്നു ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ.
  • തിരുവിതാംകൂറിൽ ദിവാൻ പേഷ്കാരായി പ്രവർത്തിച്ചിരുന്ന വി.നാഗം അയ്യയാണ് ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയത്.
  • തിരുവിതാംകൂറിന്റെ പൗരാണികതയെ കൂടാതെ , സ്ഥലത്തിന്റെ വിവിധ സവിശേഷതകളെയും പ്രതിപാദിക്കുന്ന ബൃഹത്തായ ഗ്രന്ഥമാണ് ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ.
  • തിരുവിതാംകൂറിന്റെ ഭൗതിക സവിശേഷതകൾ, ഭൂമിശാസ്ത്രം, കാലാവസ്ഥ, മഴ, , സസ്യജന്തുജാലങ്ങൾ, പുരാവസ്തുശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനവും പരിശോധനയും ഈ ഗ്രന്ഥത്തിൽ ലഭ്യമാണ്.

Related Questions:

‘പ്രത്യക്ഷ രക്ഷാ ദൈവസഭ’ എന്ന പരിഷ്കരണ പ്രസ്ഥാനം ആരംഭിച്ചത് ?
Sisters of the Congregation of the Mother of Carmel (CMC) എന്ന സന്യാസിനി സഭ സ്ഥാപിച്ചത് ആര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ മാർകുര്യാക്കോസ് ഏലിയാസ് ചവറയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏതൊക്കെ?

  1. പ്രായംചെന്നവർക്കു വേണ്ടി മധ്യകേരളത്തിൽ അനാഥാലയങ്ങൾ സ്ഥാപിച്ചു.
  2. സംസ്കൃത വിദ്യാലയം സ്ഥാപിച്ചു.
  3. വേദാധികാരനിരൂപണം എന്ന ഗ്രന്ഥം രചിച്ചു.
    1946 ൽ തൃശൂരിലെ കൂടൽമാണിക്യ ക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനത്തിന് വേണ്ടി നടന്ന സമരം ഏത് ?
    In which year did Swami Vivekananda visit Chattambi Swamikal ?