കേരള ദുരന്തനിവാരണ അതോറിറ്റി (KSDMA) യുടെ അധ്യക്ഷൻ ആര് ?
Aചീഫ് സെക്രട്ടറി
Bമുഖ്യമന്ത്രി
Cഗവർണർ
Dറവന്യൂ മന്ത്രി
Answer:
B. മുഖ്യമന്ത്രി
Read Explanation:
ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
2007 മെയ് 4 - ന് നിലവിൽ വന്നു.
മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.
സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക, വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് അതോറിറ്റിയുടെ ലക്ഷ്യങ്ങൾ