App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയുടെ അധ്യക്ഷൻ ആര് ?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dഇവരിൽ ആരുമല്ല

Answer:

B. ഉപരാഷ്ട്രപതി

Read Explanation:

ഉപരാഷ്ട്രപതി

  • ഇന്ത്യന്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ പദവിയുള്ള വ്യക്തി

  • ഇന്ത്യൻ ഭരണഘടന 63-ആം വകുപ്പനുസരിച്ച് ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടാകേണ്ടതാണ്

  • ഉപരിസഭയിൽ (രാജ്യസഭ) അധ്യക്ഷത വഹിക്കുകയാണ് പ്രധാന ചുമതല.

  • രാഷ്‌ട്രപതി സ്ഥാനത്തിന് ഏതെങ്കിലും കാരണവശാൽ (മരണം, രാജി, അയോഗ്യത) ഒഴിവു വരികയാണെങ്കിൽ പരമാവധി ആറുമാസം വരെ ഉപരാഷ്ട്രപതിക്ക് രാഷ്‌ട്രപതി സ്ഥാനം വഹിക്കാവുന്നതാണ്.

  • ആ കാലഘട്ടത്തിൽ രാഷ്ട്രപതിയുടെ എല്ലാ അധികാരങ്ങളും പ്രത്യേക അവകാശങ്ങളും ഉണ്ടായിരിക്കും.

  • 35 വയസ്സു പൂർത്തിയാവുകയും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ അർഹതയുള്ളതുമായ ഏതൊരു ഇന്ത്യൻ പൗരനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു മത്സരിക്കാൻ അർഹതയുണ്ട്

  • ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് - ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ

  • ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പറയുന്ന ഭരണഘടന വകുപ്പ്‌ - 66(3)

  • ഉപരാഷ്ട്രപതിയുടെ കാലാവധി - 5 വര്‍ഷം

  • ഉപരാഷ്ട്രപതി രാജി നല്‍കുന്നത്‌ - രാഷ്ട്രപതിയ്ക്ക്‌

  • ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നത്‌ - രാജ്യസഭയില്‍

  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത - മനോഹര നിര്‍മ്മല ഹോൾക്കർ

  • ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിച്ച വനിതകള്‍ - മനോഹര നിര്‍മ്മല ഹോൾക്കർ, നജ്മ ഹെപ്ത്തുള്ള

  • ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസ്‌, ഉപരാഷ്ട്രപതി, ആക്ടിംഗ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഏക വ്യക്തി - ജസ്റ്റീസ്‌ ഹിദായത്തുള്ള


Related Questions:

ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. 348 ആം വകുപ്പ് പ്രകാരം പാർലമെന്റിൽ ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ് ഉം ഹിന്ദിയുമാണ്
  2. ലോകസഭ അധ്യക്ഷൻ്റെ അനുമതിയുണ്ടെങ്കിൽ മാതൃ ഭാഷയിൽ ലോക സഭാംഗത്തിന് ആശയ വിനിമയം നടത്താം
  3. ഓർഡിനൻസ് രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും പിൻവലിക്കാം
  4. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഇംഗ്ലീഷ് ഉൾപ്പെട്ടിട്ടുണ്ട്

    താഴെ തന്നിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക : 

    1. ലോകസഭ ഒരു സ്ഥിരം സഭയാണ്
    2. രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP അനുസരിച്ചാണ്
    3. ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭാ നിയോജകമണ്ഡലങ്ങൾ ഉണ്ട്
    4. രാജ്യസഭയുടെ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കർ ആണ്.

    രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1. രാജ്യസഭയുടെ കാലാവധി 6 വർഷമാണ്.

    2. രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP (ഫസ്റ്റ് - പാസ്റ്റ് - ദി - പോസ്റ്റ് സമ്പ്രദായം) സമ്പ്രദായത്തിലൂടെയാണ്.

    3. രാജ്യസഭാംഗമാകണമെങ്കിൽ 35 വയസ്സ് പൂർത്തിയാകണം.

    4. രാജ്യസഭയുടെ മറ്റൊരു പേരാണ് ഹൗസ് ഓഫ് ദി പീപ്പിൾ people).

    ഒരു ധനകാര്യ ബില്ല് ലോക്‌സഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാൽ പ്രസ്‌തുത ബില്ല് രാജ്യസഭ എത്ര ദിവസം കൊണ്ട് തിരിച്ചയക്കണം ?
    Who among the following elects the Rajya Sabha Members?