App Logo

No.1 PSC Learning App

1M+ Downloads
അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിൻ്റെ ചെയർപേഴ്സൺ ?

Aചീഫ് സെക്രട്ടറി

Bധനകാര്യ മന്ത്രി

Cമുഖ്യമന്ത്രി

Dഡി.ജി.പി.

Answer:

C. മുഖ്യമന്ത്രി

Read Explanation:

കിഫ്ബി -  കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) 

  • 1999 ൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് 1999 പ്രകാരം സ്ഥാപിതമായി 
  • കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിംഗ് വിഭാഗമായിട്ടാണ്  നിലവിൽ വന്നത്.
  • കേരളത്തിലെ നിർണായകമായ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കുക എന്നതാണ് കിഫ്ബി ലക്ഷ്യമിടുന്നത്. 
  • ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് മാനേജ്മെന്റിൽ നൂതന സാങ്കേതികവിദ്യകളും ഗുണനിലവാര നിയന്ത്രണത്തിന്റെ വ്യാപകമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളും കിഫ്ബി ഉപയോഗപ്പെടുത്തുന്നു.

  • ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം, ജലവിതരണം, വൈദ്യുതി വിതരണം തുടങ്ങി എല്ലാ സുപ്രധാന മേഖലകളും ഉൾക്കൊളളുന്ന 60,102 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്.
  • മുഖ്യമന്ത്രി അധ്യക്ഷനായും ധനകാര്യ വകുപ്പ് മന്ത്രി മന്ത്രി വൈസ് ചെയർപേഴ്സണായും രൂപീകരിക്കപ്പെട്ട ഒരു കോർപ്പറേറ്റ് ബോഡിയാണ് കിഫ്‌ബി

Related Questions:

1986 -ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ആവശ്യ വസ്തുവായ കുപ്പിവെള്ളത്തിന്റെ വില എത്ര രൂപയാക്കിയാണ് കേരള സർക്കാർ വിജ്ഞാപനം ഇറക്കിയത് ?
ഏത് രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രിയായത്?
NCC യുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ് ?
ഒപ്പം പദ്ധതിയുടെ പ്രവർത്തന ലക്ഷ്യം ?
കേരള ഗവൺമെൻറിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ ഏത് ?