Challenger App

No.1 PSC Learning App

1M+ Downloads
തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?

Aമുഖ്യമന്ത്രി

Bപരിസ്ഥിതി വകുപ്പ് മന്ത്രി

Cചീഫ് സെക്രട്ടറി

Dകാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ

Answer:

B. പരിസ്ഥിതി വകുപ്പ് മന്ത്രി

Read Explanation:

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി

  • കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു സ്വയം ഭരണ അതോറിറ്റിയായി 25.05.2015 ല്‍ നിലവില്‍ വന്നു.
  • 2010 ലെ തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) ചട്ടം സെക്ഷന്‍ 5 പ്രകാരമാണ് കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമായത്.
  • തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബില്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം 17.02.2016 ല്‍ ഇത് ഒരു സ്വയം ഭരണ അതോറിറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
  • സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണം, സമഗ്ര വികസന സംരക്ഷണ പദ്ധതി നടപ്പാക്കല്‍, ഗവേഷണം, അവബോധ പരിപാടികള്‍, എന്നിവയാണ് പ്രധാന ചുമതലകൾ 
  • സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സനായും, ചീഫ് സെക്രട്ടറി വൈസ് ചെയര്‍പേഴ്‌സനായും, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടര്‍  മെമ്പര്‍ സെക്രട്ടറിയായും പ്രവർത്തിക്കുന്നു

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

  • കേരളത്തിലെ പ്രധാന തണ്ണീര്‍ത്തടങ്ങളുടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  • തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികള്‍ നിയന്ത്രിക്കുകയും/ തടയുകയും ചെയ്യുക.
  • സമഗ്ര വികസനത്തിനു വേിയുള്ള പദ്ധതി/പോളിസി രൂപ രേഖ തയ്യാറാക്കുക.
  • പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തുക.
  • തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്തുന്നതിനു വേണ്ട മേല്‍ നോട്ടം വഹിക്കുക.
  • തണ്ണീര്‍ത്തടങ്ങളുടെ വികസനത്തിനായി ദേശീയ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക.
  • ജല ഗുണ നിലവാരം ഉറപ്പാക്കുക തണ്ണീര്‍ത്തട പരിസ്ഥിതി ശോഷണം തടയുക.
  • പുതിയ തണ്ണീര്‍ത്തടങ്ങള്‍ നോട്ടിഫൈ ചെയ്യുന്നതിനായി സര്‍ക്കാരിനെ സഹായിക്കുക.
  • തണ്ണീര്‍ത്തടങ്ങളുടെ അതിര്‍ത്തി, വൃഷ്ടി പ്രദേശം എന്നിവ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുക.
  • തണ്ണീര്‍ത്തട പരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുക

Related Questions:

Which of the following is included in the Ramsar sites in Kerala?
Tsunami affected Kerala on
ISRO യുടെ "Land Slide Atlas" പ്രകാരമുള്ള ഇന്ത്യയിലെ മണ്ണിടിച്ചിൽ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നാമതുള്ളത് ?
2024 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം എവിടെ ?
കല്ലൻ പൊക്കുടൻ പരിസ്ഥിതി സംരക്ഷണത്തിനായി ഏത് മേഖലയിലാണ് പ്രമുഖ സാന്നിധ്യമായിരുന്നത് ?