App Logo

No.1 PSC Learning App

1M+ Downloads
സോഷ്യൽ ജസ്റ്റിസ് ബഞ്ച് രൂപീകരിച്ച ചീഫ് ജസ്റ്റിസ്?

Aഎച്ച്.എൽ. ദത്തു

Bഎച്ച്.ജെ. കനിയ

Cതോട്ടത്തിൽ ബി രാധാകൃഷ്ണൻ

Dജസ്റ്റിസ്. എൻ. വി. രമണ

Answer:

A. എച്ച്.എൽ. ദത്തു

Read Explanation:

സോഷ്യൽ ജസ്റ്റിസ് ബഞ്ച്

  • 2014 ഡിസംബറിൽ ജസ്റ്റിസ് എച്ച്‌എൽ ദത്തു ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആയിരിക്കെ, സാമൂഹ്യനീതി ബെഞ്ച് എന്നറിയപ്പെടുന്ന പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
  • സുപ്രിംകോടതിയിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ‘സാമൂഹിക നീതി’യുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യുന്നതിനാണ് ബെഞ്ച് രൂപീകരിച്ചത്.
  • ജസ്റ്റിസ് മദൻ ബി ലോകൂർ, ജസ്റ്റിസ് യു യു ലളിത് എന്നിവരാണ് 2014 ഡിസംബർ 12ന് രൂപീകരിച്ച ആദ്യ സാമൂഹ്യനീതി ബെഞ്ചിൽ ഉണ്ടായിരുന്നത്.
  • 2016 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ടി.എസ് ടാക്കൂർ സാമൂഹ്യനീതിബെഞ്ചിനെ റദ്ദ് ചെയ്തു.
  • എന്നാൽ 2017ൽ ജസ്റ്റിസ് ജെ എസ് ഖേഹാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയപ്പോൾ ബെഞ്ചിനെ വീണ്ടും പുനരുജീവിപ്പിച്ചു

Related Questions:

പോക്‌സോ നിയമത്തിൽ ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതു?
എത്ര വയസ്സിൽ താഴെ പ്രായമുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിന്മേലുള്ള നിരോധനത്തെപ്പറ്റി COTPA നിയമത്തിലെ സെക്ഷൻ 6 ൽ പ്രതിപാദിച്ചിരിക്കുന്നത് ?
സർക്കാർ ഉദ്യോഗസ്ഥർ അബ്‌കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?
വിവാഹ സമാനമായ ബന്ധത്തിൽ കഴിയുന്ന സ്ത്രീകൾക്ക് പുരുഷ പങ്കാളിയുടെ വീട്ടിൽ താമസിക്കുന്നതിനുള്ള അവകാശം ഉറപ്പ് വരുത്തുന്ന നിയമം
കൊക്കൈൻ എന്ന സെമി സിന്തറ്റിക് ഡ്രഗ് ഏത് ചെടിയിൽ നിന്നുമാണ് നിർമ്മിക്കുന്നത് ?