കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
Aവി ഹരി നായര്‍
Bആന്റണി ഡൊമനിക്
Cഡോ. ബിശ്വാസമേത്ത
Dവി.പി. ജോയ്
Answer:
A. വി ഹരി നായര്‍
Read Explanation:
സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് - 2005 ഡിസംബർ 19
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം
സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതി - മുഖ്യമന്ത്രി, നിയമസഭാ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നോമിനേറ്റ് ചെയ്ത ഒരു ക്യാബിനറ്റ് മന്ത്രി
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - ഗവർണ്ണർ
കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ - പാലാട്ട് മോഹൻദാസ്
മുൻ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ - വിശ്വാസ് മേത്ത
2024 ഫെബ്രുവരിയിൽ അദ്ദേഹം വിരമിച്ചു.
ഇപ്പോഴത്തെ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ - വി ഹരി നായര്‍
2024 മാർച്ചിലാണ് അദ്ദേഹം ഈ പദവിയിൽ ചുമതലയേറ്റത്.