App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ഇപ്പോഴത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ആര് ?

Aഗിരീഷ് ചന്ദ്ര മുർമു

Bആർ .വെങ്കിട്ട രമണി

Cഡോ .ഭഗവാൻ ലാൽ സാഹ്നി

Dകെ സഞ്ജയ് മൂർത്തി

Answer:

D. കെ സഞ്ജയ് മൂർത്തി

Read Explanation:

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)

  • കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്ന ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് ഡിപ്പാർട്ട്മെൻറ് തലവൻ. 
  • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
  • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
  • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148
  • അനുച്ഛേദം 151 അനുസരിച്ച് കേന്ദ്ര ഗവൺമെൻ്റുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് രാഷ്ട്രപതിക്ക് സി.എ.ജി സമർപ്പിക്കുന്നു.
  • അനുച്ഛേദം 151 അനുസരിച്ച് തന്നെ സംസ്ഥാന ഗവൺമെന്റുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് CAG ഗവർണർക്ക് സമർപ്പിക്കുന്നു.

  • സി.എ.ജി എന്ന ആശയം ഇന്ത്യ ബ്രിട്ടണൽ നിന്ന് കടം കൊണ്ടതാണ്

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്.
  • CAGയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു സുപ്രീം കോടതി ജഡ്ജിയുടെതിന് തുല്യമാണ്
  • സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന അതെ പ്രക്രിയ പിന്തുടർന്നുകൊണ്ട് രാഷ്ട്രപതിയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തലസ്ഥാനത്തുനിന്ന് നീക്കുന്നത്.
  • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
  • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
  • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക് 




Related Questions:

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളുടെയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത് ആര് ?

ദേശീയ പട്ടികജാതി കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?

undefined

താഴെ തന്നിരിക്കുന്നവയിൽ സി എ ജിയുടെ ചുമതലകൾ ഏതെല്ലാം ?

1. കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയുടെ ഓഡിറ്റിംഗ്

2. ഗവൺമെന്റ് കമ്പനികളുടെ ഓഡിറ്റിംഗ്

3. കേന്ദ്ര-സംസ്ഥാന  ഗവൺമെന്റ്കളുടെ എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും കീഴിലുള്ള ട്രേഡിങിന്റെ  വരവ് ചെലവുകളെല്ലാം ഓഡിറ്റിംഗ് ചെയ്യുന്നു. 

4.സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ  ഓഡിറ്റിംഗ് 

 

National commission of Scheduled Castes is a/an :