App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

Aഡോ മാധവ് കൗശിക്ക്

Bപ്രതിഭാ റായി

Cചന്ദ്രശേഖര കമ്പാർ

Dപ്രഭാവർമ്മ

Answer:

A. ഡോ മാധവ് കൗശിക്ക്

Read Explanation:

കേന്ദ്ര സാഹിത്യ അക്കാദമി

  • ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 1954 മാർച്ച് 12 ന് സ്ഥാപിതമായി.
  • ന്യൂഡൽഹിയിൽ ആണ് അക്കാദമിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
  • പ്രതിവർഷം 24 ഭാഷകളിൽ 1 ലക്ഷം രൂപാവീതം സമ്മാനത്തുകയുള്ള അവാർഡുകൾ അക്കാദമി നൽകി വരുന്നു
  • ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പുകളും അക്കാദമി നൽകുന്നുണ്ട്.

ഇതര പ്രധാനപുരസ്കാരങ്ങൾ

  • ഭാഷാസമ്മാൻ - പ്രസ്താവിക്കപ്പെട്ട 24 ഭാഷകൾക്കുപുറമേ ഇതര ഇന്ത്യൻ ഭാഷകൾക്ക് നൽകിയ സംഭാവനകൾക്കും ക്ലാസിക്കൽ- മിഡീവൽ സാഹിത്യത്തിനുനൽകിയ സംഭാവനകൾക്കും നൽകുന്ന പുരസ്കാരം

  • പരീഭാഷാ അവാർഡ്- മറ്റ് ഭാഷകളിൽ നിന്ന് 24 ഇന്ത്യൻഭാഷകളിലേയ്ക്ക് ഏതെങ്കിലും ഒന്നിലേയ്ക്കുള്ള മികച്ച പരിഭാഷയ്ക്ക്.1989 ൽ ആരംഭിച്ച ഈ അവാർഡിന്റെ തുക 50000 രൂപയാണ്.

  • ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ്- സാഹിത്യ പ്രോജക്ടുകൾ ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഭാഷാപണ്ഡിതർക്ക് നൽകുന്ന പുരസ്കാരം

  • പ്രേംചന്ദ് ഫെലോഷിപ്പ്- സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള ഭാഷാ പണ്ഡിതർക്ക് നൽകുന്ന പുരസ്കാരം

അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ:

  • വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക.

  • വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക

  • അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക.

  • വിവിധ പാഠശാലകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക

 


Related Questions:

ഇപ്പോഴത്തെ സിക്കിമിന്റെ മുഖ്യമന്ത്രി ?
2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ഏതാണ് ?
നിപ്പാ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയ കമ്പുങ് സുങായി നിപ്പാ ഏത് രാജ്യത്തിലാണ് ?
Chabahar port is located in which country?
In June 2024, Mohan Charan Majhi was appointed as chief minister of Odisha. Which party does he belong to?