Challenger App

No.1 PSC Learning App

1M+ Downloads
ആംനെസ്റ്റി ഇന്റർനാഷനലിന്റെ നിലവിലെ സെക്രട്ടറി ജനറൽ ?

Aഅഗ്നസ് കാലാമാർഡ്

Bമലാല യൂസുഫ്സായ്

Cനാദിയ മുറാദ്

Dകരോലിൻ ഫോർചെ

Answer:

A. അഗ്നസ് കാലാമാർഡ്

Read Explanation:

ആംനെസ്റ്റി ഇന്റർനാഷണൽ 

  • മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആരംഭിച്ചത്.
  • ബ്രിട്ടീഷ് അഭിഭാഷകനായ പീറ്റർ ബെനൻസണാണ് സംഘടനയുടെ സ്ഥാപകൻ 
  • ലണ്ടനാണ് ആസ്ഥാനം.
  • 'പൊതുമാപ്പ്' എന്നാണ് 'ആംനെസ്റ്റി' എന്ന വാക്കിന്റെ അർഥം.
  • മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇവർ ശക്തമായി പോരാടുന്നു.
  • 150 രാജ്യങ്ങളിൽ നിന്നായി 12 ലക്ഷത്തോളം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.
  • 1977 ലെ സമാധാനത്തിനുള്ള നൊബേൽ ഈ സംഘടന നേടി
  • 1978 ൽ മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് യു.എൻ അവാർഡും നേടി 
  • ആംനെസ്റ്റി ഇന്റർനാഷണലിന്റെ മുദ്രാവാക്യം - "ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിക്കുന്നതാണ്"

 


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ആദ്യ ആഫ്രിക്കക്കാരൻ ഈജിപ്തുകാരനായ ബുട്രോസ് ഘാലിയാണ്.
  2. ഘാനയിൽ നിന്നുള്ള കോഫി അന്നനാണ് യുഎൻ സെക്രട്ടറി ജനറൽ പദവിയിലെത്തിയ മൂന്നാമത്തെ ആഫ്രിക്കക്കാരൻ.
  3. 2017 ജനുവരി ഒന്നിനാണ് ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അധികാരമേറ്റത്.
  4. പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടറെസ് യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ കൂടിയായിരുന്നു.
    സർവ്വരാജ്യ സഖ്യം അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച വർഷം?
    ലീഗ് ഓഫ് നേഷൻ രൂപംകൊണ്ട വർഷം?
    ഐക്യരാഷ്ട്രസഭ ഏജൻസിയായ ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്?
    2025 ജൂണിൽ UN പൊതുസഭയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്?