App Logo

No.1 PSC Learning App

1M+ Downloads
സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷന്റെ (SAARC) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?

Aഇലാഹാം അലിയേവ്

Bഎസാല വീരക്കോൺ

Cപെട്രീഷ്യ സ്കോട്ട്‌ലൻഡ്

Dമസാത്സുഗു അസകാവ

Answer:

B. എസാല വീരക്കോൺ

Read Explanation:

  • പ്രാദേശിക സഹകരണത്തിനായി ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്‌, ഭൂട്ടാൻ, മാലിദ്വീപ്‌, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ഡിസംബർ 8 ന് സ്ഥാപിച്ച സംഘടനയാണു SAARC.
  • 2007 ൽ അഫ്ഗാനിസ്ഥാൻ സാർകിൽ അംഗമായതോടെ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു.
  • ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പരസ്‌പരമുള്ള സാമ്പത്തിക, സാമൂഹിക, സാങ്കേതികവും, സാംസ്‌ക്കാരികവുമായ സഹകരണം എന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷ്യം.
  • സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്‌ നേപ്പാളിലെ കാഠ്‌മണ്ഡുവിലാണ്‌.
  • ഇംഗ്ലീഷ്‌ ആണ്‌ സംഘടനയുടെ ഔദ്യോഗിക ഭാഷ.

സാർക്കിലെ നിലവിലെ അംഗരാജ്യങ്ങൾ:

  • ഇന്ത്യ
  • നേപ്പാൾ
  • പാകിസ്താൻ
  • ബംഗ്ലാദേശ്‌
  • ഭൂട്ടാൻ
  • മാലിദ്വീവ്‌സ്‌
  • ശ്രീലങ്ക
  • അഫ്‌ഗാനിസ്ഥാൻ
  • 8 അംഗ രാജ്യങ്ങളെ കൂടാതെ 9 നിരീക്ഷക രാജ്യങ്ങളും സാർക്കിൽ ഉണ്ട്.

Related Questions:

ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവ് ഏതാണ് ?
യു.എൻ. അസംബ്ലി പ്രസിഡന്റായ ആദ്യ വനിത ?
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) നിലവിലെ പ്രസിഡൻറ് ആരാണ് ?
ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രത്യേക ഏജൻസി ഏത് ?
ഇന്ത്യ എത്രാം തവണയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ താത്കാലിക അംഗമാകുന്നത് ?