App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ആർമി വനിത ഓഫീസർ ആരാണ് ?

Aഗുഞ്ചൻ സക്‌സേന

Bരാജശ്രീ രാമസേതു

Cമാധുരി കനിത്കർ

Dശിവ ചൗഹാൻ

Answer:

D. ശിവ ചൗഹാൻ

Read Explanation:

  • സിയാച്ചിൻ മലനിരകളിലെ കുമാർ പോസ്റ്റ് ഏകദേശം 15,632 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
  • കഠിനമായ തണുപ്പും പ്രതികൂലസാഹചര്യങ്ങളുമുള്ള സിയാച്ചിനിൽ ജോലി ചെയ്യുന്നത് വളരെയധികം വെല്ലുവിളിയുള്ള ജോലിയാണ്.
  • 1984 മുതൽ പലഘട്ടങ്ങളിലും പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായ ഇവിടേക്ക്, മൂന്ന് മാസത്തെ കഠിനപരിശീലനങ്ങൾക്കൊടുവിലാണ് ജോലിക്ക് ക്യാപ്റ്റൻ ശിവ ചൗഹാൻ നിയോഗിക്കപ്പെടുന്നത്.
  • നേരത്തെ, 9,000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പുകളിലേക്ക് വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നെങ്കിലും ആദ്യമായാണ് കുമാർ പോസ്റ്റിലേക്ക് ഒരു വനിതയെത്തുന്നത്.
  • സിയാച്ചിനിലെ ഫയർ ആൻഡ് ഫ്യൂറി കോറിലെ ഉദ്യോഗസ്ഥയാണ് ശിവ ചൗഹാൻ.

Related Questions:

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?

Consider the following statements:

  1. Trishul's inability to meet service requirements led to the proposal of Maitri.

  2. Maitri, although planned, was never developed due to the adoption of the Barak system.

Which of the statements given above is/are correct?

ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 2025 ഓടെ എത്ര മൾട്ടികോപ്റ്റർ ഡ്രോണുകൾ സേനയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് ?
2024 ജൂലൈയിൽ ഗോവ ഷിപ്പ്യാർഡ് തദ്ദേശീയമായി നിർമ്മിച്ച നീറ്റിലിറക്കിയ ആദ്യത്തെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പൽ ഏത് ?
മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?