കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തി?Aസച്ചിൻ ടെണ്ടുൽക്കർBനവോമി ഒസാക്കCറാഫേൽ നദാൽDടൈഗർ വുഡ്സ്Answer: D. ടൈഗർ വുഡ്സ് Read Explanation: ഒരു വർഷ കാലയളവിലെ കായിക നേട്ടങ്ങളെ മാനദണ്ഡമാക്കി ടീമുകൾക്കും വ്യക്തികൾക്കും നൽകുന്ന പുരസ്കാരമാണ് ലോറസ് സ്പോർട്സ് അവാർഡ്. 'കായിക രംഗത്തെ ഓസ്കാർ' എന്ന് ഈ അവാർഡിനെ വിശേഷിപ്പിക്കുന്നു. 1999ൽ ഏർപ്പെടുത്തിയ ഈ അവാർഡ് 2000 മുതലാണ് നൽകി തുടങ്ങിയത്. ലോകപ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ് ആയിരുന്നു ആദ്യ ലോറസ് സ്പോർട്സ് അവാർഡ് ജേതാവ്. കാർ റേസിംഗ് താരവും ഫോർമുല വൺ ചാമ്പ്യനുമായ മാക്സ് വെർസ്റ്റപ്പനാണ് 2022ലെ മികച്ച പുരുഷ താരത്തിനുള്ള ലോറസ് സ്പോർട്സ് അവാർഡ് ലഭിച്ചത്. ലോറസ് 'സ്‌പോര്‍ടിങ് മൊമെന്റ് 2000-2020' പുരസ്കാരം നേടിയത് സച്ചിൻ ടെണ്ടുൽക്കറാണ്. ലോറസ് പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ താരമാണ് സച്ചിൻ. Read more in App