1815-ൽ കൊൽക്കത്തയിൽ റാം മോഹൻ റോയിയാണ് ആത്മീയ സഭ ആരംഭിച്ചത്.
ബഹുദൈവ വിഗ്രഹാരാധന, സാമൂഹിക അനാചാരങ്ങൾ എന്നിവയ്‌ക്കെതിരെ പ്രചാരണത്തിനായാണ് ആത്മീയ സഭ സ്ഥാപിച്ചത്. ഇത് വഴി രാജാറാം മോഹൻ റോയ് ഏകദൈവ ആശയങ്ങൾ പ്രചരിപ്പിച്ചു.
ആത്മീയ സഭയിൽ ദാർശനിക വിഷയങ്ങളിൽ (philosophy) സംവാദങ്ങളും ചർച്ചകളും നടത്താറുണ്ടായിരുന്നു.