Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

1) സാന്താ ക്ലോസിൻ്റെ വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

2) 2008 ൽ പദ്മവിഭൂഷൺ നൽകി ആദരിച്ചു 

3) പശ്ചിമ ബംഗാളിൽ നിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വ്യക്തി 

4) 2019 ൽ ഭാരത രത്ന നൽകി ആദരിച്ചു 

Aശങ്കർ ദയാൽ ശർമ്മ

Bഫക്രുദീൻ അലി അഹമ്മദ്

Cപ്രണബ് കുമാർ മുഖർജി

Dരാംനാഥ് കോവിന്ദ്

Answer:

C. പ്രണബ് കുമാർ മുഖർജി

Read Explanation:

പ്രണബ് കുമാർ മുഖർജി 

  • രാഷ്ട്രപതിയായ കാലഘട്ടം - 2012 ജൂലൈ 25 - 2017 ജൂലൈ 25 
  • രാഷ്ട്രപതിയായ പതിമൂന്നാമത്തെ വ്യക്തി 
  • 1935 ഡിസംബർ 11 ന് പശ്ചിമബംഗാളിലെ ബിർദും ജില്ലയിലെ മിറാത്തി ഗ്രാമത്തിൽ ജനിച്ചു 
  • ധനകാര്യ മന്ത്രിയായും ,പ്രതിരോധ മന്ത്രിയായും , പ്ലാനിംഗ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് 
  • കേന്ദ്രധനകാര്യ മന്ത്രിയായ ശേഷം രാഷ്ട്രപതിയായ  രണ്ടാമത്തെ വ്യക്തി ( ആദ്യം - ആർ. വെങ്കിട്ടരാമൻ )
  • സോഷ്യൽ മീഡിയയായ ട്വിറ്ററിൽ അംഗത്വം എടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി 
  • 2004 മുതൽ 2012 വരെ ലോക്സഭയുടെ നേതാവായി പ്രവർത്തിച്ചു 
  • ഭാരത രത്നം ലഭിച്ച വർഷം - 2019 
  • സാന്താ ക്ലോസിൻ്റെ വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി 
  • 2008 ൽ പദ്മവിഭൂഷൺ ലഭിച്ചു 

പ്രധാന പുസ്തകങ്ങൾ 

  • ദി ടർബുലന്റ് ഇയേഴ്സ് (1980 -1988 )
  • ചലഞ്ചസ് ബിഫോർ ദ നേഷൻ 
  • തോട്ട്സ് ആന്റ് റിഫ്ളക്ഷൻ 
  • ഓഫ് ദ ട്രാക്ക് 
  • ദി കൊളീഷൻ ഇയേഴ്സ് (1996 - 2012 )

Related Questions:

ഇന്ത്യൻ രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ പെടാത്തത് ഏത്/ഏതൊക്കെ ?

1. ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയ്ക്കും വ്യക്തമായ ഭൂരി പക്ഷം ലഭിച്ചില്ലെങ്കിൽ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാം.

2. മന്ത്രിസഭ നൽകിയ ഉപദേശം പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം.

3. രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരം.

4. രാഷ്ട്രപതിയുടെ ഗവർണറെ നിയമിക്കാനുള്ള അധികാരം.

Which of the following appointments is not made by the President of India?
Which one of the following does not constitute the electoral college for electing the President of India?
Which among the following is a famous work of Dr. S. Radhakrishnan ?
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?