Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ്‌ ആരാണ് ?

Aഅവിട്ടം തിരുന്നാൾ ബാലരാമവർമ്മ

Bകാർത്തിക തിരുന്നാൾ രാമവർമ്മ

Cസ്വാതി തിരുന്നാൾ

Dആയില്യം തിരുന്നാൾ രാമവർമ്മ

Answer:

B. കാർത്തിക തിരുന്നാൾ രാമവർമ്മ

Read Explanation:

  • തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ്‌ കാർത്തികതിരുനാൾ രാമവർമ്മയാണ്.
  • 1758 മുതൽ 1798 വരെയുള്ള 40 വർഷം ആണ് കാർത്തികതിരുനാൾ രാമവർമ്മ തിരുവിതാംകൂർ മഹാരാജാവായിരുന്നത്.
  • തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയത് കാർത്തികതിരുനാൾ ആയിരുന്നു.
  • ടിപ്പുവിന്റെ ആക്രമണക്കാലത്ത് മലബാറിൽ നിന്നും പലായനം ചെയ്‌ത ജനങ്ങൾക്ക് അഭയം നൽകിയതിനാൽ കാര്‍ത്തിക തിരുനാളിന് ലഭിച്ച പേരാണ് 'ധർമ്മരാജ'

Related Questions:

ശ്രീനാരായണ ഗുരു ജനിക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മാർത്താണ്ഡവർമയുമായി ബന്ധപ്പെട്ട്  ശരിയായവ തിരഞ്ഞെടുക്കുക.

(i) ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻ പട രൂപപ്പെടുത്തി.

(ii) മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം - കൽക്കുളം (പത്മനാഭപുരം)

(iii) മാർത്താണ്ഡവർമയുടെ വ്യാപാര തലസ്ഥാനം മാവേലിക്കരയായിരുന്നു.

(iv) ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നത് മാർത്താണ്ഡവർമയുടെ കാലഘട്ടത്തിലാണ്.

 

മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്ന തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂർ റബ്ബർ വർക്സ്, കുണ്ടറ കളിമൺ ഫാക്ടറി, പുനലൂർ പ്ലൈവുഡ് ഫാക്ടറി എന്നിവ ആരംഭിച്ചത് ആരുടെ ഭരണ കാലത്താണ് ?
ധർമ്മരാജ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ഭരണാധികാരി :