App Logo

No.1 PSC Learning App

1M+ Downloads

1191 ലെ ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ച രാജാവ് താഴെപ്പറയുന്നവരിൽ ആരാണ് ?

Aമുഹമ്മദ് ഘോറി

Bമുഹമ്മദ് ബിൻ തുഗ്ലക്ക്

Cബാബർ

Dപൃഥ്വിരാജ് ചൗഹാൻ

Answer:

D. പൃഥ്വിരാജ് ചൗഹാൻ

Read Explanation:

പൃഥ്വിരാജ് ചൗഹാൻ

  • വടക്കേ ഇന്ത്യ ഭരിച്ച അവസാന ഹിന്ദു രാജാവ്.
  • ഡൽഹി ഭരിച്ച അവസാന ഹിന്ദു രാജാവ്.
  • ഇന്ത്യ ചരിത്രത്തിൽ റായ്പ്പിത്തോറ (കാല്പനികനായ പോരാളി) എന്നറിയപ്പെടുന്ന ഭരണാധികാരി.
  • 1175 മുതൽ 1192 വരെയാണ് പൃഥ്വിരാജ് ചൗഹാന്റെ ഭരണകാലഘട്ടം.

ഒന്നാം തറൈൻ യുദ്ധം

  • 1191 ൽ, മുഹമ്മദ് ഗോറി ഹിന്ദുസ്ഥാനിലെ ചഹമാന പ്രദേശം ആക്രമിച്ചു
  • ഇതിനെതിരെ പ്രതിരോധിക്കാൻ രാജാക്കന്മാർ പൃഥ്വിരാജുമായി സഖ്യം ഉണ്ടാക്കുകയും ചെയ്തു.
  • പൃഥ്വിരാജ്, ഡൽഹിയിലെ ഗോവിന്ദരാജ ഉൾപ്പെടെയുള്ള നാട്ടുരാജാക്കന്മാരുമായി ഗോറിയുമായി യുദ്ധത്തിൽ ഏർപ്പെട്ടു.
  • മുഹമ്മദ് ഗോറിയുടെ സൈന്യത്തെ ഹരിയാനയ്ക്ക് അടുത്തുള്ള തറൈനിൽ വച്ച് പൃഥ്വിരാജ് പരാജയപ്പെടുത്തി വിട്ടയച്ചു.

രണ്ടാം തറൈൻ യുദ്ധം

  • 1192ൽ മുഹമ്മദ് ഗോറി വീണ്ടും തറൈനിൽ വച്ച് പൃഥ്വിരാജ് ചൗഹാനുമായി ഏറ്റുമുട്ടി
  • യുദ്ധത്തിൽ മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തി.
  • പൃഥ്വിരാജ് ചൗഹാനെ തടവിലാക്കുകയും,പിന്നീട് വധിക്കുകയും ചെയ്തു.
  • ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിന് അടിത്തറപാകിയ യുദ്ധമാണ് രണ്ടാം തറൈൻ യുദ്ധം.


Related Questions:

സഫർനാമ രചിച്ചത് ആര് ?

'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് :

"ഫത്തുഹത്ത്-ഇ-ഫിറോസ് ഷാഹി" രചിച്ചത് ?

മൊറാക്കോ സഞ്ചാരിയായ ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്?

ഇന്ത്യയിൽ വില നിയന്ത്രണവും കമ്പോള നിയന്ത്രണവും ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു ?